ആലപ്പുഴ :കായംകുളം നിയോജക മണ്ഡലത്തിലെ ഗവ. യുപിഎസ് കണ്ണമംഗലം തെക്ക് സ്കൂൾ, ഗവ. യുപിഎസ് കണ്ണമംഗലം (ഉലുവത്ത്) സ്ക്കൂളിൻ്റെയും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.യു പ്രതിഭ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ(2019 – 2020) നിന്നും 50 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം.

1888 ൽ സ്ഥാപിതമായ കണ്ണമംഗലം ജി യു പി സ്കൂൾ (ഉഴുവത്ത് ) പ്രദേശത്തെ തന്നെ ആദ്യകാല സ്കൂളുകളിലൊന്നാണ്. സ്കൂൾ കെട്ടിടത്തിന്റെ കാലപ്പഴക്കവും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആവശ്യകതയും വിലയിരുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു
കണ്ണമംഗലം തെക്ക് ജി യു പി എസ് സ്കൂളിൽ നടന്ന ചടങ്ങിൽ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കൃഷ്ണമ്മ അദ്ധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മണി വിശ്വനാഥ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഘു പ്രസാദ്, ബ്ലോക്ക് അംഗങ്ങളായ ശ്രീജിത്ത്, ശോഭരാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.രാജു, അമ്പിളി സുനിൽ, സ്കൂൾ ഹെഡ്മാസ്റ്റർ കോശി, പി റ്റി എ പ്രസിഡൻറ് ഷീന ആർ എൻ എന്നിവർ പങ്കെടുത്തു.

കണ്ണമംഗലം ജി യു പി എസ് (ഉലുവത്ത് )സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മണി വിശ്വനാഥ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഘു പ്രസാദ്, ബ്ലോക്ക് അംഗങ്ങളായ ശ്രീജിത്ത്, ശോഭരാജൻ, ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി സുനി കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സുഗുണ,പി റ്റി എ പ്രസിഡൻറ് സന്തോഷ് എന്നിവർ പങ്കെടുത്തു.