എറണാകുളം: സംസ്ഥാന സർക്കാരിന്റെ ശുചിത്വ ‌ പദവി വാഴക്കുളം ബ്ലോക്കിലെ കീഴ്മാട് ഗ്രാമ പഞ്ചായത്തിന് ലഭിച്ചു.ശുചിത്വ പദവി സാക്ഷ്യപത്രവും ഫലകവും എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ്‌ അഡ്വ. ബി എ അബ്ദുൽ മുത്തലിബ് കീഴ്മാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ രമേശിന് കൈമാറി .

സംസ്ഥാന തലത്തിൽ ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഇതിനോട് അനുബന്ധിച്ച് ജില്ലയിലെ ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്
പുരസ്‌ക്കാര വിതരണം നടത്തി. 20 നിബന്ധനകൾ സൂചകമായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് അനുസരിച്ചാണ് ശുചിത്വ പദവി നിർണ്ണയം നടത്തിയത്. 100 ൽ 60 മാർക്ക് നേടിയവരെയാണ് ശുചിത്വ പദവിയ്ക്കായി തിരഞ്ഞെടുത്തത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ രമേശ് അധ്യക്ഷത വഹിച്ചു .ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സൗജത്ത് ജലീൽ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റീ ചെയർമാൻ അഭിലാഷ് അശോകൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് സെയ്‌താലി, മെമ്പർ എം ഐ ഇസ്മായിൽ, പഞ്ചായത്ത്‌ സെക്രട്ടറി അംബിക. കെ. പി, അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്, ഹരിതകേരളം കോർഡിനേറ്റർ അനിൽ, കുടുംബശ്രീ ചെയ്യർപേഴ്സൺ നൂർജഹാൻ മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.