കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ നിയമനത്തിന് വേണ്ടിയുള്ള പാനല്‍ തയ്യാറാക്കുന്നതിനായി മാര്‍ച്ച് 23, 24 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വിദ്യാലയത്തില്‍ അഭിമുഖം നടത്തും. 23 ന് പി.ആര്‍.ടി, കമ്പ്യൂട്ടര്‍ ഇസ്ട്രക്ടര്‍, യോഗ ഇന്‍സ്ട്രക്ടര്‍, കൗണ്‍സലര്‍, നഴ്‌സ് തസ്തികകളിലേക്കും 24ന് ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം), പി.ജി.ടി (കോമേഴ്‌സ്, ഇക്കണോമിക്‌സ്) തസ്തികകളിലേക്കുമാണ് അഭിമുഖം.
കൂടുതല്‍ അപേക്ഷകര്‍ എത്തുന്നപക്ഷം അഭിമുഖത്തിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനായി എഴുത്തുപരീക്ഷ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kvkollam.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.