ഐ.എച്ച്.ആര്‍.ഡി യുടെ എറണാകുളം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലും     (ഫോണ്‍ : 0484-2341410), തിരുവനന്തപുരം റീജിയണല്‍ സെന്ററിലും (0471-2550612) ഏപ്രിലില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഇല്ക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി വിഷയങ്ങളില്‍ എം. ടെക്/ബി. ടെക്/എം.എസ്.സി ബിരുദം ഉള്ളവരെയാണ് പരിഗണിക്കുക. അവസാന സെമസ്റ്റര്‍ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫോമും വിശദ വിവരങ്ങളും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് 100 രൂപ) ഡി.ഡി സഹിതം മാര്‍ച്ച് 31 നകം അതത് സ്ഥാപന മേധാവിക്ക് നല്‍കണം.