എറണാകുളം: എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയുടെ സാന്ത്വനം ചികിത്സാ പദ്ധതിയുടെ ഭാഗമായി കിടപ്പു രോഗികൾക്കുള്ള വീൽചെയർ വിതരണം ചെയ്തു. ലോക പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ബി.എ അബ്ദുൾ മുത്തലിബ്ബാണ് വിതരണം നിർവഹിച്ചത്.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അയ്യപ്പൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ലീന റാണി, ജില്ലാ ഹോമിയോ ആശുപത്രി ആർ.എം.ഒ ഡോ.ശോഭാ ചന്ദ്രൻ , പെയിൻ ആൻറ് പാലിയേറ്റീവ് നഴ്സ് സൗമ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ജോബി തോമസ് ,ജൂനിയർ സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ എന്നിവർ പങ്കെടുത്തു .