ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ തുടക്കമാണ് നവകേരള സദസ്സ് കുറിക്കുന്നതെന്നും പൊതുജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ശാശ്വതമായ പരിഹാരം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വേങ്ങര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…

കേരളത്തിന് അവകാശപ്പെട്ട, അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ തടഞ്ഞുവെക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സബാഹ് സ്‌ക്വയറിൽ നടന്ന വേങ്ങര മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ട…

നവകേരള സദസ്സിന് എത്തുന്ന ജനലക്ഷങ്ങൾ സർക്കാറിന് നൽകുന്നത് ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നയപരിപാടികളും വികസന പ്രവർത്തനങ്ങളും ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ്…

മലപ്പുറം ജില്ലയിൽ നവകേരള സദസ്സ് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഓരോ വേദികളിലും നിറഞ്ഞുകവിഞ്ഞ ആൾക്കൂട്ടം അതാണ് സൂചിപ്പിക്കുന്നതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വേങ്ങര മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ ജനങ്ങളെ…

നവകേരള സദസ്സിനെ കേരളം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂർ ഉണ്ണിയാൽ സ്റ്റേഡിയത്ത് താനൂർ മണ്ഡലതല നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മഞ്ചേശ്വരം മുതൽ വൻ ബഹുജന പങ്കാളിത്തമാണ് സദസ്സിന് ലഭിക്കുന്നത്. ഇതിലുള്ള…

ഈ സർക്കാറിന് മുന്നിൽ നിങ്ങൾ എന്നോ ഞങ്ങൾ എന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേതുമാണെന്ന് മന്ത്രി പി.രാജീവ്. ഉണ്യാൽ ഫിഷറീസ് സ്‌റ്റേഡിയത്തിൽ നടന്ന താനൂർ മണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊണ്ടുള്ള…

കഴിഞ്ഞ ഏഴര വർഷത്തിനിടെ തിരൂരങ്ങാടി മണ്ഡലത്തിൽ നടന്നത് വികസനത്തിന്റെ വിപ്ലവമാണെന്ന് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹാ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി…

വസ്തുതകൾ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് നവകേരള സദസ്സിന് ലഭിക്കുന്ന മികച്ച വരവേൽപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.…

പ്രളയം, ഓഖി, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽപ്പെട്ട് തകർന്നടിഞ്ഞ കേരളത്തെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെ പുനർനിർമിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. നവകേരള സൃഷ്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണെന്നും…

കക്ഷിരാഷ്ട്രീയഭേദമില്ലാതെയാണ് പിണറായി വിജയൻ സർക്കാർ സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. നവകേരള സദസ്സ് നാടിന് വേണ്ടിയുള്ളതാണെന്നും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു.…