സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ സ്റ്റേജ് ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഒക്ടോബർ 7ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in, 0471-2306040.
2022-23 വർഷം ഭിന്നസേഷി കുട്ടികൾക്കായുള്ള ഓർത്തോപീഡിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ഇ ടെണ്ടർ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് അപേക്ഷിച്ച സർക്കാർ സർവീസിൽ ഉള്ള അപേക്ഷകരുടെ പെർമനന്റ് രജിസ്റ്റർ നമ്പർ www.tekerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഉള്ളവർക്ക് ഒക്ടോബർ 10നു മുൻപ് സാങ്കേതിക പരീക്ഷാ കൺട്രോളർക്ക് രേഖാ മൂലം അപേക്ഷ നൽകാവുന്നതാണ്.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് മുഖ്യന്ത്രിയുടെ നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് സെപ്റ്റംബർ 16ന് ആരംഭിച്ച നാർക്കോട്ടിക് സെപ്ഷ്യൽ ഡ്രൈവ് ഒക്ടോബർ അഞ്ച് വരെ തുടരും. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ…
എം.എം.എസ്. ഗവ. ആർട്ട് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്, പെർഫോമിംഗ് ആർട്ട് ക്ലബ്, ഹെൽത്ത് ക്ലബ്, ആന്റി നാർക്കോട്ടിക് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് കലായങ്ങളിൽ നടപ്പിലാക്കുന്ന 'വിമുക്തി പദ്ധതിയുടെ ഭാഗമായി 2022…
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ജൂഡീഷ്യൽ അംഗങ്ങളായി മുൻ ഹൈക്കോടതി ജഡ്ജി പി.വി. ആശ, അഡ്വക്കേറ്റ് എം.ആർ. ശ്രീലതയും അഡ്മിനിസ്‌ട്രേറ്റീവ് അംഗമായി മുൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ കേശവനും, ഐ.എഫ്.ഒ.എസ്സും സെപ്റ്റംബർ 28ന് ചെയർമാൻ ജസ്റ്റിസ്…
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു (ശമ്പള സ്‌കെയിൽ 27,900-63,700). ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി…
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു (ശമ്പള സ്‌കെയിൽ 27,900-63,700). സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ ജോലി നോക്കുന്നവർ…
സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ പുനഃരധിവസിപ്പിക്കുന്നതിന്, അത്തരം വ്യക്തികളുടെ ഉചിത താത്പര്യത്തിന് ആവശ്യമാണെന്നു കണ്ടാൽ 2016ലെ ഭിന്നശേഷി അവകാശ നിയമം 7ാം വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതു പോലെ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെ സൈക്കോ-സോഷ്യൽ ഹോമുകളിൽ…
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക്…