ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകർന്ന് സപ്ലൈകോയുടെ ഹോം ഡെലിവറി പദ്ധതിക്ക് നെടുമങ്ങാട് താലൂക്കിൽ ആരംഭമായി. കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ആദ്യപടിയായി നെടുമങ്ങാട്, ചുള്ളിമാനൂർ, വെമ്പായം സൂപ്പർമാക്കറ്റുകൾ മുഖേനയാണ് ഹോം ഡെലിവറി നടപ്പാക്കുന്നത്.…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനകാര്യ…
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 15ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…
കേരള നിയമസഭാ മീഡിയ ആൻഡ് പാർലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷൻ കൺട്രോൾ ടീമും അമ്യൂസിയം ആർട്സ് ആൻറ് സയൻസും സംയുക്തമായി നിയമസഭാ സാമാജികർക്കായി കോവിഡ്-19 പരിശീലന പരിപാടി സംഘടിപ്പിച്ചു.…
ഒരു കുടുംബത്തിൽ ഒരു സർക്കാർ ജോലി ഉറപ്പാക്കാനുള്ള കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ കരിയർ കഞ്ഞിക്കുഴി പദ്ധതി മാതൃകാപരമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. അഞ്ചുവർഷം കൊണ്ട് പഞ്ചായത്തിലെ എല്ലാ…
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ ദുരീകരിച്ച് നഗരപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനുള്ള നടപടികൾ കൈക്കൊണ്ടതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് മഹാമാരിയുടെയും…
കുതിരാൻ തുരങ്കപാതയിൽ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുരങ്ക നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും അതിനുമുന്നേ പൂർത്തീകരിക്കണം.…
* ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനങ്ങൾ കൂടി ഉൾപെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ…
പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ശേഖരിക്കുന്നു. കുടിശ്ശിക അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു. പെൻഷൻ പദ്ധതികൾ ഏർപ്പെടുത്തിയതിനു…
മൃഗസംരക്ഷണ വകുപ്പിലെ ഡ്രൈവർ/ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിലെ 2020 ജൂൺ ഒന്ന് നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.