കോവിഡിന്റെ സാഹചര്യത്തിൽ പല സ്ഥലങ്ങളും കൺടെയിൻമെൻറ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ലൈഫ് മിഷൻ പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…

സംസ്ഥാനത്ത് കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയിന്റ്‌മെന്റ് സോണുകളിലെ വോട്ടർമാർക്ക് ഹിയറിംഗിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. വോട്ടർ പട്ടികയിൽ…

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് (Very Heavy Rainfall) സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ…

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.  ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം,ഇടുക്കി,കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്.

09/08/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS)…

കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493   മലപ്പുറം, കോഴിക്കോട് കൺട്രോൾ റൂം നമ്പരുകൾ ചുവടെ:  

മഴക്കെടുതിയും പ്രകൃതിക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ പട്ടികജാതി വിഭാഗക്കാർക്കിടയിലുണ്ടാകുന്ന പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സമയബന്ധിതമായി പരിഹാരം കാണുന്നതിന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും.  കൺട്രോൾ റൂം നമ്പർ: 0471-2737240.

സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് വിവിധ വിഭാഗം ഉപഭോക്താക്കൾക്ക് കോവിഡ് കാലത്ത് നൽകേണ്ട ആനുകൂല്യം സംബന്ധിച്ച് നൽകിയ പെറ്റിഷനിൻമേലുള്ള (O.P.19/2020) പൊതുതെളിവെടുപ്പ് 19ന് രാവിലെ 11നും ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി സംബന്ധിച്ച പെറ്റിഷനിൻമേലുള്ള…

സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിലേർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള(ഒ.ബി.സി) ധനസഹായത്തിന് പിന്നാക്ക  വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം. പരമാവധി പ്രായപരിധി 60 വയസ്.…

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ്…