എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യ- സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണ്. ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടൻ. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി…
തിരകഥാകൃത്ത്, സംവിധായകൻ, ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് എന്നീ തലങ്ങളിൽ ചലച്ചിത്ര രംഗത്ത് പുതിയ മാനങ്ങൾ സൃഷ്ടിച്ച ഡെന്നീസ് ജോസഫിന്റെ നഷ്ടം സിനിമാലോകത്തിനും സഹൃദയർക്കും തീരാനഷ്ടമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു.
സാമൂഹ്യ ദുരാചാരങ്ങൾക്കെതിരായി ആത്മരോഷം നിറഞ്ഞ സാഹിത്യ രചനകളിലൂടെ വിപ്ലവ ബോധം സൃഷ്ടിച്ച സാഹിത്യകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടനെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. മലയാള സാഹിത്യ രംഗത്ത് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട് മൂലം ഉണ്ടായതെന്ന് അദ്ദേഹം…
കെ.ആർ. ഗൗരിയമ്മയുടെ വിയോഗത്തോടെ കേരളത്തിൽ വെളിച്ചം പകർന്ന വിപ്ലവജ്വാലയാണ് കെട്ടടങ്ങിയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്നീ ബഹുമുഖതലങ്ങളിൽ നിറഞ്ഞുനിന്ന കരുത്തിന്റെ പ്രതീകമായ ഒരു ധീരവനിതയാണ് നഷ്ടമായത്. കേരളത്തിന്റെ രാഷ്ട്രീയ…
സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആർ. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ…
കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. 'മുൻ മന്ത്രിയും കേരളത്തിലെ മുതിർന്ന രാഷ്ട്രീയനേതാവുമായ കെ ആർ ഗൗരിയമ്മയുടെ നിര്യാണം ദു:ഖകരമാണ്. അസാമാന്യമായ ധൈര്യവും ആരെയും പ്രചോദിപ്പിക്കുന്ന നേതൃപാടവവും കൊണ്ട്…
കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ തീവ്രത കുറയ്ക്കാൻ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ…
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച…
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാർഡ്തല സമിതികൾ ശക്തിപ്പെടുത്താൻ പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ഗ്രാമപഞ്ചായത്തുകളിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള…
വിദേശത്ത് നിന്നുള്ള കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐ. എ എസ് ഉദ്യേഗസ്ഥർ അടങ്ങിയ സ്പെഷ്യൽ സെൽ പ്രവർത്തിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനാണ് ചുമതല (ഫോൺ: 9446001265). എസ്സ്. കാർത്തികേയൻ…