രാജ്യത്തെ ക്രിസ്തീയസഭാ ചരിത്രത്തിൽ അത്യുജ്ജ്വലമായ ചരിത്രം സൃഷ്ടിച്ച് ജീവിച്ച പുരോഹിത ശ്രേഷ്ഠനായ മാർത്തോമ്മാ വലിയ മെത്രാപൊലിത്ത മാർക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗം നാടിന് വലിയ നഷ്ടമാണെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ അറിയിച്ചു.…
മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക,…
വിവരാവകാശ കമ്മീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ മേയ് 5, 7 തിയതികളിൽ ടെലിഫോണിൽനടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു.
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് 10 മുതൽ 12 വരെ ഇടുക്കി കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കോവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർ ഓഫീസിൽ ഡ്യൂട്ടിക്കെത്തുന്നതിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവായി. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാൻ കഴിയുന്നവർക്ക് അനുമതിയുണ്ട്.
നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതായി പഠനങ്ങൾ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലാൻസെറ്റ് ഗ്ളോബൽ ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനമാണ്…
വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു. അടുത്ത രണ്ടാഴ്ച കോവിഡുമായി…
കോവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിനും ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ ബന്ധപ്പെടുന്നതിനും വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനതല ഹെൽപ്പ്‌ലൈൻ സപ്പോർട്ട് ചൈൽഡ് ലൈനുമായി ചേർന്ന് ഒരുക്കുന്നു.…
ജലസേചന വകുപ്പിലെ ഡ്രെഡ്ജര്‍ ഡ്രൈവര്‍-കം-ഓപ്പറേറ്റര്‍മാരുടെ 31.12.2019 വരെയുള്ള അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭ്യമാണ്.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ലീഡര്‍ഷിപ് അക്കാദമിയുടെ സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരം 2020-21 നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ് സാഹചര്യം…