കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പ് മുഖേന നടപ്പിലാക്കുന്ന STRIVE പദ്ധതിയുടെ ഭാഗമായി അപ്രന്റീസ് പരിശീലന പദ്ധതിയിൽ അർഹരായ ഇൻഡസ്ട്രി ക്ലസ്റ്ററുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന…
കുട്ടികൾളുടെ ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി (ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ ധീരത അവാർഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ…
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. 941 ഗ്രാമ പഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 14…
മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) തിരുവനന്തപുരം ചാക്കയിൽ പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു. സംസ്ഥാനത്തെ ഉന്നത…
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് ദേശീയ പട്ടികജാതി വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടി 30 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി വർദ്ധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഗ്യാരണ്ടി…
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആഗസ്റ്റിലെ വേതനം നൽകുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി ഗതാഗതവകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന നൽകി താൽക്കാലിക ജീവനക്കാർക്കുള്ള എസ്ഗ്രേഷ്യ തുക…
പരമ്പരാഗത വ്യവസായമായ കൈത്തറി മേഖലയ്ക്ക് 41 കോടി സർക്കാർ അനുവദിച്ചു. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം കൂലി ഇനത്തിൽ 30 കോടിയും ഉൽപാദന ആനുകൂല്യമായി 4.2 കോടിയും റിബേറ്റ് ഇനത്തിൽ 6.8 കോടിയുമാണ് അനുവദിച്ചത്.…
ഹൈടെക് ഫിഷ്മാർട്ടുകൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. നിലവിൽ ആറ് മണ്ഡലങ്ങളിലാണ് ഹൈടെക് ഫിഷ് മാർട്ട് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ആരംഭിച്ച…
ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും സ്വയംതൊഴിൽ സംരംഭകർക്കും സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്കു വിധേയമായി 15000 രൂപ വരെ സബ്സിഡി അനുവദിക്കും. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള…
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹിയറിംഗിന് ഓൺലൈൻ വഴിയോ, മൊബൈൽ ഫോൺ/വീഡിയോകോൾ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.…