കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിന്റെ പാർലമെന്ററി ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നിയമ വിദ്യാർഥികൾക്ക് ഏപ്രിൽ മാസത്തിൽ അനുവദിച്ചിരുന്ന ഇന്റേൺഷിപ്പുകൾ മാറ്റി വച്ചു. പുതിയ തിയതികൾ പിന്നീട് തീരുമാനിക്കും.
പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്‌ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2018ലെ അവാർഡുകൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ഏപ്രിൽ 30 വരെ നീട്ടി. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/ അയൽപക്കസംഘങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ/ സർക്കാർ…
സർവകലാശാല പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ സർക്കാർ ലോ കോളേജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കുവെന്ന് പ്രിൻസിപ്പൾ അറിയിച്ചു.
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ 30ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടത്താനിരുന്ന സിറ്റിംഗ് കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
ഗ്രാമവികസന വകുപ്പിൽ 2020 ലെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ പ്രോജക്ട് ഡയറക്ടർ/ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണർമാരിൽ (ജനറൽ) നിന്നുള്ള ശുപാർശ സഹിതം ഗ്രാമവികസന കമ്മീഷണറേറ്റിൽ നാലിന് വൈകിട്ട് അഞ്ചിന്…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2020 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31വരെയുള്ള കാലയളവിൽ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെയും മറ്റ് തത്പരകക്ഷികളുടെയും അഭിപ്രായം തേടുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് താരിഫ്…
കരാറുകൾക്ക് തുക നൽകാൻ സർക്കാർ ഏർപ്പെടുത്തിയ ബിൽ ഡിസ്‌കൗണ്ടിംഗ് സംവിധാനത്തിൽ കൂടുതൽ ബാങ്കുകൾ ചേർന്നു. കേരള ബാങ്ക്, ആക്‌സിസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിറ്റി യൂണിയൻ…
കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാൻ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ 'ജി.ഒ.കെ ഡയറക്ട്' (GoKDirect) മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ട്രൻഡിംഗ് ലിസ്റ്റിൽ. നിലവിൽ നാല് ലക്ഷത്തോളം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്.…
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വഴി ചലനവൈകല്യം നേരിടുന്ന ഭിന്നശേഷിക്കാർക്ക് സൈഡ്‌വീൽ സ്‌കൂട്ടറുകൾ ഷോറുമുകൾ വഴി വിതരണം ചെയ്യും. മാർച്ച് 31 നകം BS IV വിഭാഗത്തിലുളള സ്‌കൂട്ടറുകളുടെ സ്ഥിര രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതിനാലാണ് തീരുമാനം. കാസർകോട്,…
കോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലന്വേഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡിഷൻ തുടങ്ങിയ സേവനങ്ങൾ www.eemployment.kerala.gov.in ൽ നടത്താം. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രജിസ്‌ട്രേഷൻ…