ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്  ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 26 മുതൽ 29 ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ…

സ്‌കോൾ -കേരള മുഖേന 2022-24 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത്, ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.…

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹികാവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമാണം മുതലായവ) ആവണം സിനിമയുടെ പ്രമേയം.…

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന  തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള കുളത്തൂപ്പുഴ ഗവ. തടി ഡിപ്പോയിൽ ഡിസംബർ ഒന്നിന് ആരംഭിക്കും. വീട് നിർമിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ…

കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം 12,000രൂപയായി വർധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ 9,000രൂപയാണ് ഓണറേറിയം. കുടുംബശ്രീ ജൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ്…

ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്‌ വകുപ്പ് നടത്തുന്ന ബോയ്‌ലർ ഓപ്പറേഷൻ എൻജിനീയേഴ്സ് എഴുത്ത്, ഡ്രോയിങ് പരീക്ഷകൾ 2023 മാർച്ച് 11,12 തീയതികളിലും ഓറൽ ആൻഡ് പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 27 മുതൽ 29 വരെയും നടക്കും. ഡിസംബർ…

'അറിവാണ് ലഹരി'  എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ 'ക്വിസ് പ്രസ്-2022 എന്ന പ്രശ്‌നോത്തരി  സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ സെക്കന്റ് എഡിഷനാണിത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ&പിആർഡി, സി-ഡിറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. മുഖ്യമന്ത്രിയുടെ…

 നീരുറവ് പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീർത്തട പദ്ധതിരേഖ  പ്രകാശനവും ഇന്ന് (24 നവംബർ) വൈകിട്ട് 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. പേരാവൂർ പുതിയ…

ലോകായുക്ത ദിനാചരണത്തോടനുബന്ധിച്ച് നിയമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിലെ സരൺ രാജീവ് ഒന്നാം സ്ഥാനം നേടി.  ലോകായുക്ത ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും തമിഴ്നാട് ഗവർണർ ആർ.…

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നു ദീർഘദൂര യാത്രചെയ്തു ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാർ ക്ഷീണമകറ്റാൻ നിലയ്ക്കലിൽ രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കണമെന്നു സ്പെഷ്യൽ പൊലീസ് കൺട്രോളർ അറിയിച്ചു.  ദീർഘദൂര യാത്രാക്ഷീണത്താൽ പലവിധ ശാരീരിക ബുദ്ധിട്ട് കണ്ടുവരുന്ന സാഹചര്യത്തിലാണു നിലയ്ക്കലിൽ…