പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും വനിത അംഗങ്ങള്‍ക്കും ആശ്വാസമായി പഞ്ചായത്ത് സമുച്ചയത്തില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സ്ഥാപിച്ചത്. നാപ്കിന്‍ വെന്‍ഡിംഗ്…

സംസ്ഥാന സാക്ഷരതാ മിഷന്‍ പതിനാല് ജില്ലകളിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അന്യഭാഷാ തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതിയായ 'ചങ്ങാതി' ജില്ലയിലെ പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ ആരംഭിച്ചു . പഞ്ചായത്തിലെ പുല്ലൂര്‍ തടത്തില്‍ ഇന്റര്‍ലോക്ക്…

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കായി ലഹരിയോട് വിട എന്ന പേരില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെയും സ്നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.…

വനിതാശിശു വികസന വകുപ്പിന് കീഴില്‍ വിവിധ വിദ്യാലയങ്ങളിലും, സംരക്ഷണ സ്ഥാപനങ്ങളിലും, ശിശു സംരക്ഷണ സംവിധാനങ്ങളിലും സേവനമനുഷ്ടിച്ചു വരുന്ന കൗണ്‍സിലര്‍മാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പരിശീലനം സംഘടിപ്പിച്ചു. വാദിഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട്…

മധൂര്‍ പഞ്ചായത്തിലെ ഉളിയയില്‍ ഒരേക്കര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന ബാക്കത്തിമാര്‍ കുളം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ജില്ലാപഞ്ചായത്തുമായി ചേര്‍ന്ന് 28.76 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്നു. ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തിന്റെ ചളി…

കസബ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ തോണി അപകടത്തില്‍ മരിച്ച കസബ കടപ്പുറം ഫിഷര്‍മെന്‍ കോളനിയിലെ രതീഷിന്റെ കുടുംബത്തിന് മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 10,02,500 രൂപ കൈമാറി. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍…

കാസർഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുതുതായി നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദയഗിരിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാന്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ച 21,87000 രൂപ ഉപയോഗിച്ച്…

ഹരിത കര്‍മ്മസേനയുടെ അജൈവ പാഴ്വസ്തു ശേഖരണം ഉര്‍ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജനം കാര്യക്ഷമമാക്കാനും 'സ്മാര്‍ട്ട് ഗാര്‍ബേജ്' മൊബൈല്‍ ആപ്പുമായി കാഞ്ഞങ്ങാട് നഗരസഭ. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും സഹായത്തോടെയാണ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീട്ടില്‍…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാടകം വന സത്യാഗ്രഹത്തിന്റെ സ്മരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ മാര്‍ച്ച് 7 ന് നടത്തുന്ന പരിപാടിയുടെ അനുബന്ധ യോഗം ചേര്‍ന്നു. പരിപാടിയില്‍ മന്ത്രിമാര്‍…

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധിയിലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (1960) പ്രകാരം കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കടകളുടേയും വാണിജ്യസ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ 2022 വര്‍ഷത്തേക്ക് പുതുക്കി…