പ്രാദേശിക സർക്കാരിനോടുള്ള സംസ്ഥാന സർക്കാരിന്റെ മികച്ച സമീപനം കൂടുതൽ വികസനത്തിന്‌ വഴിവെയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പ്രദേശിക സർക്കാരുകൾക്ക് അധികാരവും ധനവും നല്ല രീതിയിൽ നൽകുന്നുണ്ട്. അതിനാൽ പ്രാദേശിക സർക്കാരുകളായി തന്നെ പ്രവർത്തിക്കാൻ…

വിദ്യാർത്ഥികൾ പഠനത്തിനായി സംസ്ഥാനം വിട്ടു പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചതിന്റെ ആദ്യദിനമായ വെള്ളിയാഴ്ച വടകരയിൽ നടന്ന പ്രഭാതയോഗത്തിൽ അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും മറുപടി…

നവകേരള സദസ്സിന് ജില്ലയിൽ പ്രൗഢോജ്ജ്വല തുടക്കം. ജില്ലയിലെ ആദ്യ വേദിയായ നാദാപുരത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. നിറഞ്ഞ കരഘോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഓരോ മന്ത്രിമാരെയും സദസ്സ് വേദിയിലേക്ക് വരവേറ്റത്. പൂച്ചെണ്ടുകൾക്കൊപ്പം കടത്തനാടൻ ശൈലി വിളിച്ചോതുന്ന…

തൊഴിലുറപ്പു പദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സുമായി ബന്ധപ്പെട്ട് വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ്…

ചക്കിട്ടപ്പാറയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഫാരി പാർക്കിനായുള്ള തുടർനടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ…

ബേക്കൽ മുതൽ കോവളം വരെയുള്ള ജലപാത വികസനം അതാതു പ്രദേശങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാദാപുരം മണ്ഡലം നവകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടിൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് കോഴിക്കോട് ജില്ലയിൽ ഒരുക്കം പൂർത്തിയായി. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബർ 25ന് വൈകിട്ട് മൂന്ന് മണി മുതൽ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ…

തീരപ്രദേശത്തെ ലഹരി ഉപയോഗം ഗാർഹിക അതിക്രമങ്ങൾക്ക് കാരണമാകുന്നുവെന്നത് ഗൗരവതരമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സംസ്ഥാന വനിത കമ്മീഷനും വടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി മടപ്പള്ളി ജിവിഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ…

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് രക്ഷിതാക്കൾക്കായി പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ എം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും കിലയും പരിവാറും സംയുക്തമായാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്. പരിവാർ പ്രസിഡന്റ് പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആനുകൂല്യങ്ങളും…

ജല ബജറ്റ് : വടകര നഗരസഭയുടേത് മാതൃകാപരമായ പ്രവർത്തനമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ജല ബജറ്റ് അവതരിപ്പിച്ചതിലൂടെ വടകര നഗരസഭ കാഴ്ച്ചവെച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാനത്ത്…