'ആവാസ വ്യവസ്ഥയിൽ കാവുകളുടെ പങ്ക് 'എന്ന വിഷയത്തിൽ കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ജൈവവൈവിധ്യ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി ചന്ദ്രി ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്…

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവഴിഞ്ഞിപ്പുഴയിലും കുറ്റ്യാടി പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

മഴക്കെടുതിയുമായ് ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല എം.എല്‍.എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിരമായി പരിഹരിക്കുന്നതിനുമായാണ് കൊയിലാണ്ടി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികള്‍,…

ബഷീർ കഥാപാത്രങ്ങൾ ഇപ്പോഴും നമ്മളിലൂടെ ജീവിക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം ബേപ്പൂർ വയലാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. മനുഷ്യന്റെ ഭാഷയിൽ എഴുതിയ വ്യക്തിയാണ് ബഷീർ.…

കോടഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.…

സ്ഥലപരിമിതിയും അസൗകര്യവും മൂലം കൃഷി ചെയ്യാൻ തടസ്സമുള്ളവർക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കൃഷി രീതി ഒന്ന് പരീക്ഷിച്ചു നോക്കാം. ബ്ലോക്ക്‌ പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിലെ വെർട്ടിക്കൽ ഗാർഡനിലൂടെ (ലംബ കൃഷി പദ്ധതി)…

ഹൈഡ്രോഗ്രാഫിക്‌ സര്‍വ്വേ വിഭാഗത്തിന്റെ കീഴില്‍ പൊന്നാനിയിൽ പ്രവർത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ ഹൈഡ്രോഗ്രാഫി ആന്‍ഡ്‌ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസില്‍ (KIHAS) ആരംഭിക്കുന്ന 15 ദിവസത്തെ ബേസിക്‌ സര്‍വ്വേ കോഴ്‌സിലേക്ക്‌ പ്രവേശനം ആരംഭിച്ചു. ജൂലൈ 18 മുതൽ…

തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഉത്പാദനോപാദികൾ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എക്കോഷോപ്പിന്റെ സഹകരണത്തോടെ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ.ടി അബ്ദുറഹിമാൻ മാസ്റ്റര്‍…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ സമ്മറി റിവിഷൻ - 2024 ട്രെയിനിങ് പോഗ്രാം സംഘടിപ്പിച്ചു. എസ് എസ് ആർ ട്രെയിനിംഗ് പോഗ്രാമിന്റെ ഉദ്ഘാടനവും സ്വീപ് ബോധവത്കരണ പോസ്റ്റർ പ്രകാശനവും ജില്ലാ കലക്ടർ…

ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന്‌ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ കക്കയം, തോണിപ്പാറ, തുഷാരഗിരി, കരിയാത്തുംപാറ ഉള്‍പ്പെടെ എല്ലാ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലും ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടർ…