ജില്ല നേരിടുന്ന സമാനതകളില്ലാത്ത കാലവര്‍ഷകെടുതിയില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അഭ്യര്‍ഥിച്ചു. പരമാവധി വീടിനുള്ളില്‍ കഴിയാനും സ്ത്രീകളെയും കുട്ടികളെയും കൊണ്ടുള്ള യാത്രകള്‍…

മിലിട്ടറി എഞ്ചിനീയറിങ്  വിഭാഗം ജില്ലയിലെ രണ്ടാം ദൗത്യവും പൂര്‍ത്തിയാക്കി. മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ അങ്കണവാടി പാലമാണ് പ്രത്യേക ദൗത്യസംഘം പൂര്‍ത്തിയാക്കിയത്. ആദിവാസികള്‍ ഉള്‍പ്പെടെ 35  കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന വലിയകാട് മായപ്പാറ കോളനിയിലേക്കുള്ള പാലം കനത്ത…

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കോയമ്പത്തൂരില്‍ നിന്നും സി.ആര്‍.പി.എഫിന്റെ 288 അംഗ ദ്രുതകര്‍മസേന എത്തി. ജില്ലയിലെ പ്രധാനപ്പെട്ട ദുരിതബാധിത പ്രദേശങ്ങളിലേക്ക് നാലു സംഘമായാണ് ഇവര്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് ഓപ്പറേഷന്‍…

ഇന്ന് പുലര്‍ച്ചെ നെന്മാറ താലൂക്കിലെ പോത്തുണ്ടിക്ക് സമീപം അലുവാശ്ശേരിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചേരുങ്കാട് മണികണ്ഠന്‍ (47), ഭാര്യ സുനിത (37), അമ്മ കല്ല്യാണി (66) മകന്‍ പ്രവീണ്‍ (13), മകള്‍ ചിഞ്ചു (17), അഖില…

മണ്ണാര്‍ക്കാട് താലൂക്കില്‍ കൊട്ടോപ്പാടത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമ്പി (56) ആണ് മരിച്ചത്. അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കനത്തമഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പ്രൊഫഷ്‌നല്‍ കൊളേജുകള്‍ മുതല്‍ അങ്കണവാടി ഉള്‍പ്പെടെയുളള എല്ലാ  വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 17ന്‌ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ മൊത്തം 51 ദുരിതാശ്വാസ ക്യാമ്പുകളിലായി 4451 പേരുണ്ട്. പാലക്കാട് താലൂക്കില്‍ ഒന്‍പത് ക്യാമ്പുകളിലായി 1672 പേരും , മണ്ണാര്‍ക്കാട് 12 ക്യാമ്പുകളിലായി  903 പേരും ചിറ്റൂറില്‍ മൂന്ന് ക്യാമ്പുകളിലായി 41 പേരും പട്ടാമ്പി…

ജില്ലയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത,  പാലക്കാട് ജില്ലയില്‍  ഓഗസ്റ്റ് 17ന്‌ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്കും 18 ന് താരതമ്യേന കുറഞ്ഞ തോതിലുളള മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുളള…

കനത്തമഴയെ തുടർന്ന് പാലക്കാട് ജില്ലയിലെ പ്രൊഫഷ്നൽ കൊളേജുകൾ മുതൽ അങ്കണവാടി ഉൾപ്പെടെയുളള എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങൾക്കും ആഗസ്റ്റ് 16ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

മൂന്ന് പുതിയ ക്യാമ്പുകള്‍ കൂടി തുറന്നു പാലക്കാട് താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2064 പേര്‍. പാലക്കാട് താലൂക്കിലെ പാലക്കാട് 2 വില്ലേജില്‍ എയുപിഎസ് കല്‍പ്പാത്തി(110 പേര്‍), മോയന്‍സ് സ്‌കൂള്‍(398), എംഈഎസ് സ്‌കൂള്‍(425),…