ചിറ്റൂര്‍ 66 കെ.വി വൈദ്യുതി സബ് സ്റ്റേഷനില്‍ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 22, 23, 24, 25 തീയതികളില്‍ ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ വിവിധ സബ് സ്റ്റേഷന്‍ പരിധികളില്‍ വൈദ്യുതി മുടങ്ങുമെന്ന് ചിറ്റൂര്‍ പ്രസരണമേഖല…

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷണ സമിതി-ആന്റി ഡിഫെയ്‌സ്‌മെന്റ് ജില്ലാ സ്‌ക്വാഡിലേക്കും പട്ടാമ്പി, മലമ്പുഴ നിയോജകമണ്ഡലങ്ങളിലേക്കും ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജില്ലാ സ്‌ക്വാഡിലെ പാലക്കാട് അസിസ്റ്റന്റ് റീസര്‍വ്വേ ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് പ്രേംനാഥിന് പകരം പാലക്കാട്…

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ജില്ലയില്‍ ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപംമൂലമുള്ള പൊള്ളലുകള്‍ എന്നിവ ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ…

സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം…

ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തേങ്കുറുശ്ശിയില്‍ ശാസ്ത്രീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. കാര്‍പ്പ് ഇനം മത്സ്യങ്ങളെയാണ് ജനകീയ മത്സ്യ കൃഷിയിലൂടെ വിളവെടുത്തത്. മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും…

കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരണം പൂര്‍ത്തിയായ എറവക്കാട്-കക്കിടിപ്പുറം റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 25 ലക്ഷം വിനിയോഗിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. മലപ്പുറം-പാലക്കാട് ജില്ലകളെ…

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ അവകാശദിനാചരണം നടത്തി. നിര്‍മ്മിത ബുദ്ധി നാലാം വിപ്ലവമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് വി. വിനയ്മോഹന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക്…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും നേതൃത്വത്തില്‍ ശുചിത്വ നഗരം യുവതയിലൂടെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പാലക്കാട് നഗരസഭയുടെയും മേഴ്‌സി കോളെജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പാലക്കാട്…

നവകേരള കര്‍മ്മ പദ്ധതി- 2, ഹരിതകേരളം മിഷന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്കിലെ ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ നടന്ന ഹരിത സ്ഥാപന ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തില്‍ എ, എ പ്ലസ്…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും നടന്ന ഹരിത ഓഡിറ്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. പുതുശ്ശേരി, പുതുപ്പരിയാരം, കൊടുമ്പ്, മലമ്പുഴ,…