പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളില്‍ താമസിച്ചുവരുന്ന മെഡിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സ്, ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണം, പോളിടെക്‌നിക്, സര്‍ക്കാര്‍…

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച  1,558 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 150 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: മണ്ണുത്തി കുതിരാൻ തുരങ്ക പാതയിൽ ഫയർ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷ ട്രയൽ റൺ വിജയകരം. കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ ട്രയൽറൺ…

തൃശൂര്‍ കോര്‍പ്പറേഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്/ബത്ത എന്ന പദ്ധതിക്കായി 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള, തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോമുകള്‍…

കുന്നംകുളത്ത് അത്യാധുനിക രീതിയില്‍ യാഥാര്‍ത്ഥ്യമായ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിപ്പിക്കാന്‍ ധാരണയായതിനെ തുടര്‍ന്ന് ഇന്നും (ജൂലായ് 16), തിങ്കളാഴ്ച്ചയും (ജൂലായ് 19) രാവിലെ 10 മുതല്‍ ബസുകളുടെ ട്രയല്‍ റണ്‍ നടത്തും. ഈ മാസം…

നവതി ആഘോഷിക്കുന്ന 2020-21 വര്‍ഷം തന്നെ നൂറ് ശതമാനം വിജയം ലഭിച്ചതിന്റെ തിളക്കത്തിലാണ് കേരള കലാമണ്ഡലം. ആര്‍ട്ട് എച്ച് എസ് എല്‍ സി പരീക്ഷയില്‍ കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. പരീക്ഷ…

ഗര്‍ഭിണികള്‍ക്കുളള കോവിഡ് 19 വാക്‌സിനേഷന്‍ ക്യാമ്പയിനായ മാതൃകവചത്തിന്റെ വിതരണാരംഭം സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നടന്നു. ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി ഇരുജീവനും കോവിഡ് 19 നെ…

വിധി തോല്‍പ്പിച്ചു കളഞ്ഞു എന്ന് വിചാരിക്കുമ്പോള്‍ അതേ വിധിയെ വെല്ലുവിളിച്ച് ജയിച്ചു കാണിക്കുന്ന ചിലരുണ്ട്. അതിലൊരാളാണ് ഫാത്തിമ പി എം എന്ന് പറയാം. സംസ്ഥാന ബ്ലൈന്റ് ക്രിക്കറ്റ് ടീം അംഗമായ മതിലകം സ്വദേശിനിയായ പി…

ഗുരുവായൂര്‍ നഗരസഭയുടെ പൂക്കോട് മേഖലയിലെ സര്‍ക്കാര്‍ എയഡഡ് വിദ്യാലയങ്ങളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന സി വി ആന്റണിയുടെ എന്‍ഡോവ്മെന്റായാണ് എല്ലാ വര്‍ഷവും വിദ്യാഭ്യാസ പുരസ്‌കാരം നല്‍കുന്നത്.…

ഓണത്തിനൊരുമുറം പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈകള്‍, വിത്ത് എന്നിവ വിതരണം ചെയ്തു. പൂക്കോട് കൃഷിഭവനാണ് പദ്ധതിയുടെ ഭാഗമായ വിതരണം സംഘടിപ്പിച്ചത്. തക്കാളി, മുളക്, വെണ്ട, വഴുതിന, പയര്‍ എന്നിവയുടെ തൈകളും പാവല്‍, ചീര…