കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. കേന്ദ്ര മനുഷ്യവിഭവവകുപ്പിനു കീഴിലുള്ള 'നിയോസി'ന്റെയും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി- ഡിറ്റിന്റെയും തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഡി.സി.എ, ഗ്രാഫിക്…

സ്‌കോൾ കേരള മുഖേന 2020-22 ബാച്ചിൽ ഓപ്പൺ റഗുലർ കോഴ്‌സിന് അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ രണ്ടാം ഗഡു ഫീസ് (900 രൂപ) കുടിശികയുള്ളവർ ജൂൺ 30നകം 30 രൂപ ഫൈനോടെ അടച്ച് ചെലാൻ ഹാജരാക്കണമെന്ന്…

കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം…

കെൽട്രോൺ ഗവൺമെന്റ് അപ്രൂവ്ഡ് കോഴ്‌സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, േവഡ് പ്രൊസസിങ് ആൻഡ് ഡാറ്റ എൻട്രി, ടാലി ആൻഡ് എം.എസ്. ഓഫിസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ്…

2020 നവംബർ മാസം നടത്തേണ്ടിയിരുന്നതും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി ഫെബ്രുവരി 2021 നടത്തിയതുമായ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in   വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ലോക്ഡൗണിന്റെ സാഹചര്യത്തിൽ ജൂലൈ ഏഴ് വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ  www.keralapareekshabhavan.in    വെബ്‌സൈറ്റിൽ ലഭ്യമാണ്.

ജൂലായ് 30, 31 തിയതികളിൽ നടത്തുന്ന കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്  അഞ്ച് ലൈവ് ടെസ്റ്റുകൾ നടത്തുന്നു. 2021-23 ബാച്ചിലേക്ക് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ്…

2021 ൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 21 വരെ നീട്ടി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദാംശങ്ങൾ: www.rimc.gov.in ൽ ലഭിക്കും.

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 17 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഓണ്‍ലൈനായി നടക്കും. പരീക്ഷ ജൂണ്‍ 14 ന്…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കും കോഴ്‌സുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 18ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.