2020 നവംബറിൽ നടത്തിയ പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭിക്കും.
അഖിലേന്ത്യാ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റൽ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന…
പരീക്ഷാ ഭവൻ 2020 നവംബറിൽ വിജ്ഞാപനം ചെയ്ത റ്റി.റ്റി.സി (പ്രൈവറ്റ് നാലാം അവസരം) പരീക്ഷയുടെ ടൈംടേബിൾ, കാൻഡിഡേറ്റ് ലിസ്റ്റ്, ഹാൾടിക്കറ്റിന്റെ മാതൃക എന്നിവ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.
ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ സമയവിവര പട്ടിക www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന്…
ദേശീയ നഗര ഉപജീവന പദ്ധതിക്കു കീഴിൽ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ 25ന് ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യുഷൻസ് സൗജന്യ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 18-30 വയസ്. കോഴ്‌സ്…
കെൽട്രോണിന്റെ ആയുർവേദ കോളേജിനടുത്തുള്ള നോളഡ്ജ് സെന്ററിൽ ഇൻഡസ്ട്രിയൽ മേഖലയിൽ ആറ് മാസം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവർക്കും നിലവിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ…
ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയിൽ നടത്തുന്ന ആയൂർവേദ ഫാർമസിസ്റ്റ്/ നഴ്സ്/ തെറാപ്പിസ്റ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ www.ayurveda.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജാണ് പരീക്ഷാ കേന്ദ്രം. ടൈംടേബിൾ എല്ലാ…
ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള (മുസ്ലിം/ ക്രിസ്ത്യൻ/ ജൈന/ ബുദ്ധ/ സിഖ്/ പാഴ്‌സി) പോസ്റ്റ്‌മെട്രിക്ക് സ്‌കോളർഷിപ്പ് 2020-21നു ഇന്നുകൂടി അപേക്ഷിക്കാം. ഫ്രഷ് ആയും റിന്യൂവൽ ആയും അപേക്ഷിക്കുന്ന വിദ്യാർഥികൾ www.scholarships.gov.in മുഖേന അപേക്ഷിക്കണം. ഫോൺ: 0471-2306580, 9446096580.
തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കായുള്ള 2020-21 വർഷത്തെ വിദ്യാഭ്യാസ അവാർഡിനും ഒറ്റത്തവണ സ്‌കോളർഷിപ്പിനും ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ…