എഴുത്തിൽ ആത്മാർത്ഥതയുണ്ടാവണമെന്നും അതിൽ നിഷ്കളങ്കതയുടെ അംശം എപ്പോഴും സൂക്ഷിക്കണമെന്നും ജി ആർ ഇന്ദുഗോപൻ. നിയമസഭാ പുസ്തകോത്സവത്തിൽ ഫിക്ഷന്റെ നിർമാണകല എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർക്കശമായ എഡിറ്റിംഗ് രീതി ഫിക്ഷനിൽ അനിവാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

രാജ്യത്ത് നിർഭയമായി എഴുത്ത് തുടരാനാകുന്ന പച്ചത്തുരുത്താണ് കേരളമെന്ന് എൻ എസ് മാധവൻ. ചരിത്രം ആസ്പദമാക്കി എഴുതുന്നവർ കുറയുകയല്ല, അവർ നിശ്ശബ്ദരാക്കപ്പെടുകയാണ്. ചരിത്രസത്യങ്ങളെ മായ്ചുകളയാനുള്ള ശ്രമങ്ങൾ ചുറ്റും നടക്കുന്നു. കേരളവും തമിഴ്‌നാടും പോലെ ചുരുക്കം ചില…

കുട്ടികള്‍ക്കായുള്ള സാഹിത്യ സൃഷ്ടികളില്‍ ഇനിയങ്ങോട്ട് യാഥാര്‍ത്ഥ്യബോധം അനിവാര്യമാണെന്ന് ബാലസാഹിത്യ രചയിതാക്കള്‍ പറഞ്ഞു. മുത്തശ്ശിക്കഥകള്‍ അപ്പാടെ വിശ്വസിക്കുന്ന കുട്ടികള്‍ അല്ല പുതുതലമുറയിലേതെന്നും പുസ്തകോത്സവത്തിലെ ഉണ്ണികളെ ഒരു കഥ പറയാം എന്ന പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു. കുട്ടികളില്‍…

നഗരക്കാഴ്ചകള്‍ ഒപ്പിയെടുക്കാനാവുന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായ സൗജന്യ സിറ്റി റൈഡ് കുട്ടികളെ ആവേശം കൊള്ളിക്കുന്നു. ഉല്ലാസകരമായ പാട്ടുകളോടും ആരവത്തോടും കൂടിയാണ് റൈഡ്. കുട്ടികള്‍ക്ക് അകമ്പടിയായി അധ്യാപകരുമുണ്ട്. കൊള്ളാം അടിപൊളി എന്നായിരുന്നു മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിലെ…

കച്ചവടവല്‍ക്കരണത്തിലേക്കും ആഗോളവല്‍ക്കരണത്തിലേക്കും അധികാരമോഹങ്ങളിലേക്കുമുള്ള ദിശാമാറ്റത്തിലുണ്ടായ അപചയമാണ് ആത്മീയ മൂല്യച്യുതിക്ക് കാരണമെന്ന് ആത്മീയ നേതാക്കള്‍. മനുഷ്യനു വേണ്ടിയുള്ള മതങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തി കാലോചിതമായി നവീകരിക്കേണ്ടതുണ്ടെന്നും നിയമസഭാ പുസ്തകോത്സവത്തിലെ മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുന്ന ആത്മീയത എന്ന വിഷയത്തിലെ…

ത്രില്ലടിപ്പിക്കുന്ന പുസ്തകങ്ങൾ മാത്രം ലഭിക്കുന്ന ഒരു സ്റ്റാൾ മൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയിലുണ്ട്. കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി മലയാളി വായനക്കാരെ ഉദ്വേഗഭരിതമായ കഥാസാഹചര്യങ്ങളിലൂടെ കൊണ്ടുപോയ ഡിറ്റക്റ്റീവ്-ഹൊറർ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളിൽ തിരക്കേറെയാണ്.…

രണ്ടു പുസ്തകങ്ങൾ. രണ്ടും എഴുത്തുകാരികളുടേത്. പേരു കേട്ടാൽ ഒന്നു വായിക്കാൻ തോന്നും. അത്ര സുന്ദരം. അടരുവാൻ വയ്യെന്റെ പ്രണയമേ...., പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകൾ. മധുരം കിനിയുന്ന, സുന്ദരമായ പേരുകൾ. എഴുത്തിനുമുണ്ട് അതിലേറെ ചന്തം. വെളളിയാഴ്ച നിയമസഭാ…

ചൂടേറിയ രാഷ്ട്രീയ സാംസ്‌കാരിക ചർച്ചകളുടെ നിയമസഭാങ്കണം കുട്ടികളുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്. പുസ്തകോത്സവ സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും നിരന്നതോടെ കുരുന്നുവായനക്കാരുടെ തിരക്കേറി. സ്‌കൂൾ…

ഇതിഹാസങ്ങളിലെ സിംഗിൾ മദർ എന്ന് വിശേഷിപ്പിക്കാവുന്ന സ്ത്രീ കഥാപാത്രങ്ങൾ സ്വയം ഇരയായി കണ്ടിട്ടില്ലെന്നും പുതുതലമുറ അവരിൽ നിന്ന് പഠിക്കണമെന്നും എഴുത്തുകാരിയും വിമർശകയുമായ പ്രൊഫ സി മൃണാളിനി. കെ എൽ ഐ ബി എഫ് ടോക്കിൽ…

പുസ്തകം തുറന്ന് ഒറ്റയ്ക്കിരുന്ന് വായിക്കുന്നതിന്റെ സുഖം ഒരു ഓഡിയോ ബുക്കും തരില്ലെന്ന് കുട്ടി എഴുത്തുകാരി വരദ. കെ.എൽ.ഐ.ബി.എഫിന്റെ ഇന്ററാക്റ്റീവ് സെഷനിൽ സംസാരിക്കുകയായിരുന്നു വരദ. ഇന്നത്തെ കുട്ടികളിൽ വായന ഇല്ലാത്തത് വീടുകളിൽ കഥകൾ പറഞ്ഞു തരുന്ന…