*അന്താരാഷ്ട്ര വൈറോളജി സമ്മേളനം സംഘടിപ്പിച്ചു വൈറോളജി ഗവേഷണകേന്ദ്രം അടുത്തവര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുന്നരീതിയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും…
രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് ഒരു ഹെലികോപ്റ്റര്‍ കടലിലേക്ക് പുറപ്പെട്ടു. ഇതില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ടു മത്‌സ്യത്തൊഴിലാളികളുമുണ്ട്.
നമ്മുടെ ജീവിതാനുഭവത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് പറഞ്ഞു. ദുരന്തമുഖത്തെത്തിയ മുഖ്യമന്ത്രി കടലില്‍ പോയവരെ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലെത്തി അവരുടെ ദു:ഖത്തിലും ഉത്കണ്ഠയിലും സര്‍ക്കാരും പങ്കുചേരുന്നതായി അറിയിച്ചു.…
തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നസെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂന്തുറ, മണക്കാട് ഗവ. യു.പി സ്‌കൂള്‍ കൊഞ്ചിറവിള, ബീമാപളളി യു.പി സ്‌കൂള്‍, വലിയ തുറ യു.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് മാത്രം ഇന്ന്…
ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ സേനാംഗങ്ങള്‍ക്കൊപ്പം കടലില്‍ തെരച്ചിലിനായി പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ ശംഖുമുഖത്ത് പറഞ്ഞു. വെട്ടുകാട് സ്വദേശികളായ ബോസ്‌കോ, മില്‍ട്ടണ്‍, ബര്‍ബി ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് ഇന്നലെ (ഡിസംബര്‍ 3) ഉച്ചയ്ക്കുശേഷം…
ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 690 പേരെ ഇതുവരെ രക്ഷിക്കാനായെന്ന് ലാന്റ് റവന്യൂ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. ഇനി 96 പേരെ കണ്ടെത്താനുണ്ട്. 19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 63 പേര്‍ വിവിധ…
ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന നിവേദനം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. മന്ത്രിമാരായ…
ആലപ്പുഴ: കടല്‍ക്ഷോഭം മൂലം ജില്ലയില്‍ 414 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 1516 പേരാണുള്ളത്. പുറക്കാട് അറബി സെയ്ദ് മദ്രസ ഹാളില്‍ 9 കുടുംബങ്ങളും കലവൂര്‍ ഷോണിമയില്‍ 38 ഉം കലവൂര്‍ ഹോളി…
ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ…
ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്കുള്ള സൗജന്യ റേഷന്‍ അനുവദിച്ച് ഉത്തരവായി. ഇതിനാവശ്യമായ അരിവിതരണമടക്കമുള്ള തുടര്‍നടപടികള്‍ ഭക്ഷ്യ, സിവില്‍…