കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ 20 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലെ 6നും പത്തിനും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബംഗളൂരുവിലേക്കും വിമാനം…

പത്തനംതിട്ട ജില്ല നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെയും  മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും…

കേരളത്തിലെ  പ്രളയദുരിതമേഖലയില്‍  ആഗസ്റ്റ് 15 മുതല്‍ മൂവായിരത്തോളം എക്‌സൈസ് ഉദേ്യാഗസ്ഥര്‍ കലക്ടര്‍മാരുടെ കീഴില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.. എക്‌സൈസ് അക്കാഡമിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഉദേ്യാഗസ്ഥര്‍ പരിശീലനം നിര്‍ത്തി വെച്ച് എറണാകുളം, തൃശ്ശൂര്‍…

നെല്ലിയാമ്പതിയിലെ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന ഒറ്റപ്പെട്ട പോയ പ്രദേശത്തേയ്ക്ക് പൊലീസ്,. ആര്‍.എ.എഫ്, സന്നദ്ധസംഘടനകള്‍ അടക്കം എഴുപത് പേരടങ്ങടങ്ങുന്ന സംഘം കാല്‍നടയായും തലചുമടായും ഭക്ഷണം എത്തിച്ചു.  നെന്മാറയില്‍ നിന്ന് ഏകദേശം പത്ത്് കിലോമീറ്ററോളം വാഹനത്തിനും…

മുറിക്കുള്ളിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ അവര്‍ പരിഭ്രാന്തരായി അലറി കരഞ്ഞു. എന്നാല്‍ സുരക്ഷിതസ്ഥാനത്തെത്തിയപ്പോള്‍ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.കുമരകം ചന്തക്കവല നസ്രത്ത് പള്ളിയുടെ സമീപത്തുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സുരക്ഷാ കേന്ദ്രമായ സംരക്ഷയിലെ കുട്ടികളും…

പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ഒഡീഷയിൽനിന്നുള്ള 240 അംഗ ഫയർ ആൻഡ് റസ്‌ക്യൂ സംഘം തിരുവനന്തപുരത്തെത്തി. ഇവർ 120 പേരുള്ള രണ്ടു സംഘങ്ങളായി പ്രളയ ബാധിത മേഖലകളിലേക്കു തിരിച്ചു. ഓഗസ്റ്റ് 18ന്‌ വൈകിട്ട് ആറു…

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ്…

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച എട്ടു ലോഡ് സാധനങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളിലേയ്ക്ക് അയച്ചു. ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവയാണ് നഗരസഭ ശേഖരിച്ച് കൈമാറിയത്. ഇന്ന് (ഓഗസ്റ്റ് 19)…

പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകൃതമാവുന്ന ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഏര്‍പ്പെടുത്താന്‍  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനമേര്‍പ്പെടുത്തി. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും കൃത്യമായ വിശകലനത്തിനും വിവര…

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു  കഴിയുന്ന ദുരിതബാധിതര്‍ക്കു ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, മരുന്ന് തുടങ്ങിയവ എത്തിച്ചു നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റവന്യൂ അധികാരികളുമായി സഹകരിച്ചു അടിയന്തര നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, ഡെപ്യൂട്ടി ഡറക്ടര്‍മാര്‍ക്കും…