ജനജീവിതത്തെ സാരമായി ബാധിക്കുന്ന ചരക്കുലോറി സമരം ഈ രംഗത്തെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കണമെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിഥിന്‍ ഗഡ്കരിക്ക് അയച്ച കത്തില്‍…

ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ സിവില്‍ സര്‍വീസ് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളോട്  സഹാനുഭൂതിയോടെയും സഹായകരമായ…

സംസ്ഥാനത്ത് ലേബര്‍ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കൊല്ലം ചവറയില്‍  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു…

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കളക്‌ട്രേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം.…

പരമ്പരാഗത വിദ്യാഭ്യാസത്തിനപ്പുറം വ്യത്യസ്ത തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യം നേടിയ തലമുറയാണ് ഇനി കേരളത്തിലുണ്ടാവുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ചവറയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.…

സ്ഥലം ഉറപ്പായാല്‍ കയാക്കിങ് മത്സരം സംഘടിപ്പിക്കാനാവശ്യമായ അന്താരാഷ്ട്ര തലത്തിലുള്ള സെന്റര്‍ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സമാപന സമ്മേളനവും സമ്മാനദാനവും…

സാഹസികതയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനും ഉജ്ജ്വല സമാപനം. അഞ്ച് ദിവസങ്ങളിലായി ചക്കിട്ടപ്പാറ, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലായാണ് ദേശീയ-അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുത്ത…

ദേശീയ ആരോഗ്യദൗത്യം,  സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലയിൽ അടിയന്തിര വൈദ്യസഹായത്തിനായി അത്യാധുനിക സൗകര്യങ്ങളോട് കൂടി ജല ആംബുലൻസ് ക്രമീകരിക്കുന്നു. ജല ആംബുലൻസിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ…

  കേന്ദ്ര സഹായം സംയുക്ത മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷം കൊച്ചി: മഴക്കെടുതി നാശം വിതച്ച മേഖലകളില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. മഴ മൂലമുണ്ടായ നാശം…

 മെഡിക്കൽ സംഘത്തിന് കൂടുതൽ ബോട്ടുകൾ ആലപ്പുഴ ജില്ല കണ്ടിട്ടുള്ളതിൽവച്ച് മൂന്നാമത്തെ ഏറ്റവുംവലിയ മഴക്കെടുതിയാണ്  ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതുവരെ ഏതാണ്ട് ഒരു ലക്ഷത്തോളം വീടുകൾക്ക് ഭാഗികമായി ജില്ലയിൽ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത്- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.…