നാടിന്റെ സ്വൈര്യവും സമാധാനവും ശാന്ത ജീവിതവും തകർക്കുകയെന്ന ഹീനലക്ഷ്യത്തോടെയും വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയും ചില പ്രക്ഷോഭങ്ങൾ അക്രമ സമരത്തിലേക്കു മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആക്രമണത്തിലൂടെ അക്രമികൾ പ്രതീക്ഷിക്കുന്നതെന്താണെന്നു തിരിച്ചറിയാൻ വിവേകമുള്ള പൊലീസ് സേനയ്ക്കു…

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാലക്കാട് ധോണി സ്വദേശിയാണ് ഹക്കീം. സുക്മ ജില്ലയിൽ ഇന്നലെ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ…

മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകൾ നൽകിയ സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.  ലളിതമായ ഭാഷയിൽ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥകൾ മലയാളി വായനക്കാർക്ക്  പ്രിയപ്പെട്ടതാണ്.  ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര…

*ലഹരി മാഫിയയെ അമർച്ചചെയ്യും തലശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരേ സർക്കാർ തുടർച്ചയായ ബഹുജന ക്യാംപെയിൻ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനോടുള്ള വെല്ലുവിളിയായാണു…

*ട്രഷറി വകുപ്പിന് തിരുവനന്തപുരത്ത് ആറ് നിലകളിൽ ആസ്ഥാന മന്ദിരം  സംസ്ഥാനത്തെ ട്രഷറി വകുപ്പിൽ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  'ഒരു ഭാഗത്ത് സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുന്നു.…

ലഹരിയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മനുഷ്യത്വത്തെ ചോർത്തിക്കളയുന്നതാണെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണം ഉണ്ടാകണെമന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ. സോണൽ ലെവൽ ഇന്റർ സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം…

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടത്തിയ വിദേശ യാത്രയിലെടുത്ത തീരുമാനങ്ങളുടെയും ആലോചനകളുടെയും തുടർ പ്രവർത്തനം ആവിഷ്‌കരിക്കാൻ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.…

വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി. 'എന്റെ ഭൂമി' എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.…

രണ്ടാം ഘട്ട ക്യാംപെയിൻ നവംബർ 14മുതൽ ജനുവരി 26 വരെ ലഹരിക്കെതിരായി കേരളം നടത്തുന്ന പോരാട്ടം തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.'നോ ടു ഡ്രഗ്സ്' ക്യാംപെയിന്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുമെന്നും ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നും…

മലയാള ഭാഷ പഠിക്കാൻ താത്പര്യമുള്ള അതിഥി തൊഴിലാളികൾക്കായി മലയാള പഠന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാവാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാള…