തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ നടന്ന…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റചട്ടം നവംബർ 10ന് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നടത്തുന്നതിനും പരാതികളിൽ ഉടൻ…

* വോട്ടെടുപ്പ് ഡിസംബര്‍ 9ന് ഇടുക്കി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു. രണ്ട് ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പില്‍  ആദ്യഘട്ടത്തിലായി ഡിസംബര്‍ 9 നാണ് ജില്ലയില്‍…

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം എംഎം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയെ കലാ-കായിക- സാംസ്‌കാരിക രംഗത്ത് വളര്‍ത്തി കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഇവയെല്ലാം ചേര്‍ന്നതാണ് സമൂഹത്തിന്റെ മുന്നേറ്റമെന്നും അതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കേണ്ടത്…

വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. അവസാനശ്വാസം വരെ നാടിന്റെ വികസനത്തിനായി നിലകൊണ്ട നേതാവാണ് വാഴൂര്‍ സോമനെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന്…

ടിക്കറ്റ് വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ…

ക്ഷീരവികസന വകുപ്പിന്റെയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും  ക്ഷീരസംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണവകുപ്പ്, കേരള ഫീഡ്‌സ് എന്നിവയുടെ  സഹകരണത്തോടെ ക്ഷീരകര്‍ഷകസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം  ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത്…

ജില്ലയില്‍ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായുള്ള  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ജില്ലാതല യോഗം ചേര്‍ന്നു. അതിന്റെ ഭാഗമായി ‘ഒരുമിക്കാം  ആരോഗ്യത്തിനായി 'എന്ന ടാഗ് ലൈനോടു കൂടിയ പോസ്റ്റര്‍…

ഭാരതീയ സെന്‍സസ് 2027 ന് മുന്നോടിയായി നടത്തുന്ന സെന്‍സസ് പ്രീ-ടെസ്റ്റിന് വേണ്ടി ഉടുമ്പഞ്ചോല താലൂക്ക് പരിധിയിലെ ഇരട്ടയാര്‍ വില്ലേജിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ് ആരംഭിച്ചു. ഉടുമ്പഞ്ചോല…

എക്സൈസ് വകുപ്പിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ സമൂഹത്തിന് മാതൃകയാകണമെന്നും സാമൂഹിക ഉത്തരവാദിത്തമെന്ന…