നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ. അപേക്ഷകൾ തീർപ്പാക്കുന്നതിനു സർക്കാർ…

മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്കു തുടക്കമായി. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ ചലഞ്ചിന്റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.…

അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ ചെറുത്തുനിൽപ്പു നടത്തേണ്ട കാലഘട്ടമാണിതെന്നും ഇതിനു കലാകാരന്മാർ മുന്നിട്ടിറങ്ങണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ തിയേറ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന…

2021-22 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ഓൺലൈൻ അലോട്ട്‌മെന്റിനു ശേഷം ഗവൺമെന്റ്‌ മെഡിക്കൽ കോളേജുകളിൽ ഒഴിവുവന്ന 24 സീറ്റുകളിലേയ്ക്ക് മോപ്പ്-അപ്പ് കൗൺസിലിങ് നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒഴിവുള്ള…

* സംസ്ഥാനത്ത് ഖനനാനുമതി ഇനി ഓൺലൈൻ വഴി ലഭിക്കും പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദർശനത്തിനിടെ…

ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ…

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ടാക്സി, പെർമിറ്റുള്ള കാർ മാസ വാടക വ്യവസ്ഥയിൽ നിബന്ധകൾക്ക് വിധേയമായി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ ജില്ലാ നിയമ സേവന അതോറിറ്റിയുടെ…

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ സംസ്ഥാന സഹകരണ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി ടി. വിജയകുമാറിനെ നിയമിച്ചു.

കൈറ്റ് - വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസൺ 3- ൽ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63…

 കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന്റെ 82-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ…