സെൻട്രൽ സീറ്റ് അലോട്ട്മെന്റ് ബോർഡ് (CSAB NEUT)- LAKSHADWEEP QUATA ബി.ടെക് പ്രവേശനം നവംബർ 30നു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും. പ്രവേശനത്തിന് രാവിലെ 11 മുതൽ 11.30 വരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ…

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ സെക്യൂരിറ്റി ഗാർഡ്  തസ്തികയിൽ  താൽക്കാലിക നിയമനം നടത്തുന്നു. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റാ  നവംബർ 21 നകം  കോളേജിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക്:  04862 297617, 9495276791, 8547005084.

2022-24 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ഡി.എൽ.എഡ് (D.El.Ed.) ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം എന്നിവയിൽ സർക്കാർ/  അൺഎയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം…

പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികകളിൽ കേരള സർക്കാർ അംഗീകാരമുള്ള…

സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50% മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ്ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും…

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ നവംബർ 29 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.  വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മാനസിക ആരോഗ്യ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി സ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ക്ലിനിക്കല്‍…

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം ലഭിച്ചുക്കൊണ്ടിരിക്കുന്ന ആചരസ്ഥാനികള്‍/കോലധാരികള്‍ എന്നിവര്‍ 2021 നവംബര്‍ മാസം മുതലുള്ള ധനസഹായം ലഭിക്കുന്നതിന് ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസം ബോര്‍ഡില്‍ നിന്നും അനുവദിച്ച…

ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചാരണത്തിനായി ജില്ലയില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫൈനല്‍ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട…

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിദരിദ്രർക്ക് ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു. സർവ്വേയിലൂടെ കണ്ടെത്തിയ 16 കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റ് നൽകുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ നിർവഹിച്ചു.കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ എല്ലാ…