കാവിലുംപാറ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി  രവീന്ദ്രനാഥ് പറഞ്ഞു. കാവിലുംപാറയില്‍…

സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനുള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച  വലിയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍…

കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം, റബര്‍, നെല്ല് എന്നിവയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്…

നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലും  സ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ  കേരളത്തില്‍  നാളികേര ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈകളുടെ…

പുലപ്രക്കുന്ന് കോളനിയിലുള്ളവർക്ക് വീട് ആറുമാസത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണൻ. നരക്കോട് എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ കോളനിയിലെ 9 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനിയുടെ…

സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം ഇതിനായി സർക്കാരിനും…

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, നിര്‍ഭയത്തോടെ പരാതികള്‍ രേഖപ്പെടുത്തുവാനും പരാതിയിന്‍മേല്‍ സ്വകാര്യത ഉറപ്പ് വരുത്തി പരിഹരിക്കുവാനും അഴിയൂര്‍ പഞ്ചായത്തില്‍ പിങ്ക്ബോക്സ് സ്ഥാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് ബോക്സ് സ്ഥാപിച്ചത്.…

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സ്പില്‍ ഓവര്‍ ഉള്‍പ്പെടെയുള്ള 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ പ്രൊജക്ട്…

കോഴിക്കോട്: കഴിഞ്ഞവര്‍ഷത്തെ പ്രളയ നാശനഷ്ടങ്ങളെ പൊരുതി തോല്‍പ്പിച്ച് മുന്നേറുകയാണ് ക്ഷീരവികസന മേഖല. ജില്ലയില്‍ 253 ക്ഷീര സംഘങ്ങളില്‍ നിന്നായി 2017-18 വര്‍ഷത്തില്‍  പ്രതിദിനം 1,06,080 ലിറ്റര്‍ പാലാണ് സംഭരിച്ചിരുന്നത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ പ്രതിദിന…

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ്…