പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ 5ന് ആരംഭിക്കും. നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനം 9 ദിവസം ചേരാനാണ് തീരുമാനിച്ചതെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.         നിയമ നിർമ്മാണത്തിനുവേണ്ടി മാത്രമായി…

കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി, നവംബർ 30ന് രാവിലെ 10.30ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കോഴിക്കോട് ജില്ലയിൽ നിന്ന് ലഭിച്ച സമിതിയുടെ പരിഗണനയിലുള്ള ഹർജികളിന്മേൽ ജില്ലാതല…

ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാമ്പ്സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവർത്തനം സജീവമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് നിയമസഭാ…

ഭരണഘടനാ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ലജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനമായ നവംബർ 26 ന് ഭരണഘടനാ ദിനാചരണ പരിപാടി സംഘടിപ്പിക്കും. നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെംബേഴ്സ്…

  കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 30 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ സർക്കാർ സർവ്വീസ്, പൊതുമേഖലാ…

മൃഗസംരക്ഷണ-ക്ഷീരവികസന-മ്യൂസിയം വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബർ 24ന് രാവിലെ 11ന് പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ്…

സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്ന്റെ വരികൾക്ക് "വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രേ" എന്ന് മനോഹരമായ പരിഭാഷ ഒരുക്കിയത് സീതി സാഹിബാണെന്ന് ഓർമിപ്പിക്കുന്നു കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജിലെ കേരള നിയമസഭാ ചരിത്ര…

മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ചരമവാർഷികദിനത്തിൽ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി എ. എം ബഷീർ, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ…

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റേയും ഭാഗമായി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2022 സംഘടിപ്പിക്കും. നവംബർ 28 മുതൽ ഡിസംബർ നാലു വരെയാണ് പുസ്തകോത്സവം നടക്കുകയെന്ന് സ്പീക്കർ…

2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പ്രഥമ തെളിവെടുപ്പ് യോഗം നവംബർ മൂന്നിന് രാവിലെ 11ന് വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.…