പത്തനംതിട്ട:ആനയടി-പഴകുളം-കുരമ്പായ-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ പ്രവൃത്തികളോടനുബന്ധിച്ച് ആനയടി മുതല്‍ പഴകുളം വരെയുളള ഭാഗത്തെ കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തെ വാഹനഗതാഗതം ഈ മാസം 23 മുതല്‍ നൂറനാട് വഴി തിരിച്ചുവിടും.

പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടികയില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര്‍ സ്ത്രീകളും 4,91,519 പേര്‍ പുരുഷന്മാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. ഇത്തവണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവര്‍ 15,897…

കേരളത്തില്‍ നടക്കുന്ന പൊതു വികസനത്തിനപ്പുറമുള്ള എടുത്തുപറയത്തക്ക വികസന മുന്നേറ്റമാണ് കോന്നി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി നടക്കുന്നതെന്ന് വനം വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കലഞ്ഞൂര്‍ വാഴപ്പാറയില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ ജില്ലാ…

പത്തനംതിട്ട:  നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള ശബരിമല ഇടത്താവളങ്ങള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 99.6 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. ഇടത്താവളങ്ങളായ ചിറങ്ങര, കഴക്കൂട്ടം, നിലയ്ക്കല്‍,…

പത്തനംതിട്ട:   കോവിഡ് മഹാമാരിക്കിടയിലും മണ്ഡല മകരവിളക്ക് തീര്‍ഥാടനം മികച്ചനിലയില്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. പ്രതിസന്ധികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനത്തിനായി മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഇത്തവണയും…

പത്തനംതിട്ട: ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ 2020-2021 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുങ്ങുന്നത് 500 പഠനമുറികള്‍. വിദ്യാര്‍ഥികള്‍ക്ക് നിലവിലെ വീടിനൊപ്പം പഠനമുറി നിര്‍മിക്കുന്നതിനു രണ്ടു ലക്ഷം രൂപ വീതമാണ് പട്ടികജാതി…

ശബരിമല മകരവിളക്കിനോടനുബന്ധിച്ച് കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറവാണെങ്കിലും മുന്‍വര്‍ഷങ്ങളിലേതുപോലെ ശക്തമായ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി പി ബി രാജീവ് അറിയിച്ചു. സുഗമമായ മകരവിളക്ക് ദര്‍ശനത്തിനുള്ള എല്ലാ സാഹചര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ആറു…

പത്തനംതിട്ട: പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്ററന്റ് പോലെ…

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണ് നിര്‍മ്മാണം…

പത്തനംതിട്ട  തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന പന്തളം നഗരസഭാ പരിധിയില്‍ ഇന്ന് (ജനുവരി 12) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേട്ടും പത്തനംതിട്ട ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.