കൽപ്പറ്റ ഗവ ഐ.ടി.ഐയിലെ എൻ.എസ്.എസ് വളണ്ടിയർ മാർക്കായി സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിൽ വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു. എടപ്പെട്ടി ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സെമിനാറിന് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി…

താമരശ്ശേരി ചുരത്തിലെ ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ…

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ. കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ…

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം ജനുവരി മൂന്നിന് രാവിലെ 10.30ന് മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

കൽപ്പറ്റ പുത്തൂർവയൽ എസ്‍.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി അഞ്ചിന് ആരംഭിക്കുന്ന പരിശീലന പരിപാടി 31 ദിവസം നീണ്ടു നിൽക്കും. സൗജന്യ പരിശീലനത്തിലേക്ക് 18…

സാക്ഷരതാ മിഷന്‍ മുഖേന ജില്ലയിൽ നടപ്പാക്കുന്ന തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ അവലോകന…

മന്ത്രി ഒ.ആർ കേളുവിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ അരണപാറ റേഷൻകട മുതൽ തോൽപ്പെട്ടി വരെ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കൽ പ്രവൃത്തിക്ക് 29,75,000 രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വട്ടക്കുനി…

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം…

വയനാട് ജില്ലയിൽ ബ്ലോക്ക്‌ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാർ അതത് വരണാധികാരികൾ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണായി പൊഴുതന ഡിവിഷനിൽ നിന്നുള്ള അംഗം…

വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായി വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ്‍ കളക്ടര്‍ അതുൽ സാഗറിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും സത്യപ്രതിജ്ഞ…