സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വർഷ ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി 2023 - 24 കോഴ്‌സുകളിൽ ഏതാനും…
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്‌സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക്…
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മേയ് 18ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ…
നൂതന ആശയങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് യുവതലമുറ നവകേരള സൃഷ്ടിയുടെ ഭാഗമാകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിലില്ലായ്മ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് തൊഴിൽ ഉൽപാദകനായും തൊഴിൽ ദാതാവായും മാറാൻ യുവതലമുറ…
ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായ മാറ്റിപ്പാർപ്പിക്കലിനു പരിഹാരമായിക്കൂടിയാണ് പരിശീലനകേന്ദ്രം ഉയരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.…
മലപ്പുറം താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ…
ലോകപുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി 'നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല' എന്ന വിഷയത്തിൽ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നു. ഉപന്യാസ, കാർട്ടൂൺ, ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ എന്നീ ഇനങ്ങളിലാണ് മത്സരം. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രത്യേക മത്സരങ്ങൾ.…
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇന്റർവ്യൂ മെയ് 29ന് രാവിലെ 11ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ്…
ഗസലും ഖവ്വാലിയും മെഹ്ഫിൽ സംഗീതവും അലയൊലി തീർത്തിരുന്ന പൊന്നാനിയുടെ ഗതകാല സംഗീതപാരമ്പര്യത്തിലേക്ക് ആഴ്ന്നിറങ്ങി സൂഫി സംഗീതം. ആർത്തിരമ്പിയ ആസ്വാദക വൃന്ദത്തിന്റെ നിറഞ്ഞ കൈയടികൾക്ക് മീതെ ബിൻസിയും ഇമാമും പൊന്നാനിയുടെ രാവുകളെ സംഗീത സാന്ദ്രമാക്കി. ഭൂമിയിൽ…
മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും…