2021 ഡിസംബറിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ, പരീക്ഷാർഥികൾ 2021 ഓഗസ്റ്റിൽ ആദ്യപരീക്ഷയെഴുതിയ സെന്ററുകളിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ഈ സെന്ററുകളിൽ നിന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ വാർത്താസമ്മേളനം നാളെ (08-02-2022) ഉച്ചയ്ക്ക് 12 മണിക്ക് പി ആർ ഡി ചേമ്പറിൽ.
കെ.എസ്.ഇ.ബി.യുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് പ്രവൃത്തികളുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രൊജക്ട് മാനേജ്‌മെന്റ് പോർട്ടൽ ekiran.kseb.in വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ…
കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവർ കരുതലോടെ ഏഴു ദിവസം ഗൃഹപരിചരണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തിൽ കൂടുതലുള്ള പനിയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടണം.…
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ഫെബ്രവരി 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.…
ആലപ്പുഴ: ഏഴ് ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ ജില്ലയില്‍ 1109 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേർ വിദേശത്ത് നിന്നും എത്തിയതാണ്. 63 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.…
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്…
സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്ററിന്റെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 9 മുതൽ…
തൃപ്പൂണിത്തുറ ഗവൺമെൻറ് ആയൂർവേദ കോളജിലെ ക്രിയാശാരീരം, ആർ ആൻഡ് ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കു കരാർ നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്…
വാഹന നികുതി കുടിശികയുമായി ബന്ധപ്പെട്ടു 2020-21ലെ ബജറ്റിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി. പദ്ധതി പ്രകാരം നികുതി കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള…