ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം വയനാട് ജില്ലാതല  പരിപാടി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പരിപാടി  ഉദ്ഘാടനം ചെയ്തു. ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന…

വിമുക്തി മിഷന്റെ നേതൃത്വത്തിൽ മുണ്ടേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷി വിഭാഗത്തിന് സാമൂഹിക മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് മധുര വിതരണവും കലാപരിപാടികളും നടത്തി.…

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ ഭാര്യ/ മക്കൾ എന്നിവർക്കുള്ള പ്രൊഫഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റ് സ്‍കോളർഷിപ്പുകൾ ലഭിക്കാത്തവർക്കാണ് അവസരം. അപേക്ഷകർ ഡിസംബർ 20നകം സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേനെ ഓൺലൈനായി അപേക്ഷ…

സായുധ സേന പതാക ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ ആറിന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202668

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്…

ആന്റിബയോട്ടിക് സാക്ഷര കേരളത്തിനായി വയനാട് ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണ യജ്ഞം ആരംഭിച്ചു. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി…

തദ്ദേശ തിരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വ മിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ…

വ്യായാമത്തിലൂടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി ആരംഭിച്ച ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തന മികവില്‍ മാതൃകയാവുന്നു. രാവിലെയും വൈകിട്ടും രണ്ട് സെഷനുകളിലായി നൂറുകണക്കിന് വനിതകളാണ് ഇവിടെ വ്യായാമത്തിന് എത്തുന്നത്. കാവുമന്ദത്ത് പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ്…

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ക്ഷീര കർഷകർക്ക് 2.31 കോടി രൂപ വിതരണം ചെയ്യും. കര്‍ഷകര്‍ക്കുള്ള റിവോൾവിങ് ഫണ്ട്, പാൽ സബ്‍സിഡി പദ്ധതികൾ തെനേരി ക്ഷീരസംഘം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌…

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ചോലയിൽ ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം…