കല്ലറയെ നെല്ലറയാക്കുവാനുളള സര്‍ക്കാരിന്റെ ഉദ്യമം ഫലം കണ്ടുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. കല്ലറ ഗ്രാമപഞ്ചായത്ത് തരിശുനില നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി മാലിക്കരി-ചേനക്കാല പാടശേഖരത്തിലെ കൊയ്ത്തുല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള തൊഴിലാളികളുടെ സര്‍ക്കാര്‍ / എയ്ഡഡ്/സെന്‍ട്രല്‍ സ്‌കൂളുകളില്‍ എട്ട്, ഒമ്പത്, 10…

ഇടുക്കി ജില്ലയിലെ മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ മുതുവാന്‍ ഗോത്ര ജനതയുടെ പരമ്പരാഗത വീടും ഏറുമാടവുമാണ് ഗദ്ദികയിലെ മറ്റൊരു ആകര്‍ഷണം. മുള, മരക്കമ്പുകള്‍, പുല്ല്, പശയുള്ള മണ്ണ് എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം വീടുകള്‍ ചൂടുകാലത്ത്…

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബി.ഐഎഫ് & എച്ച് ഡിഎഫ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ മോട്ടിവേറ്റേഴ്‌സിനെ നിയമിക്കുന്നു. ഫെബ്രുവരി 20ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫസില്‍ കൂടിക്കാഴ്ച നടത്തും.…

  ജീവിത ശൈലിയിലും ആഹാരത്തിലും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന ക്രമീകരണത്തിലൂടെ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാമെന്ന് ഭാരതീയ ചികിത്സാ വകുപ്പ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് വിവിധ നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന ബോധവത്കരണ ക്ലാസുകളാണ് പൊതുജനങ്ങളുടെ പങ്കാളിത്തം…

ലാല്‍ബഹദൂര്‍ ശാസ്ത്രി സാങ്കേതിക കാര്യാലയം (എല്‍.ബി.എസ്) ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷിക്കാം. ആറ് മാസത്തെ ഡി.സി.എഫ്.എ കോഴ്‌സിന് പ്ലസ് ടു കോമേഴ്‌സ് വിജയം /ബി.കോം/എം.കോം/പ്ലസ് ടു, ഡിഗ്രി യോഗ്യതയ്ക്കു പുറമെ അക്കൗണ്ടിങ്ങ് പരിജ്ഞാനം…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പാലക്കാട് പ്രസ് ക്ലബും സംയുക്തമായി നഗരസഭ ടൗണ്‍ ഹാള്‍ അനക്‌സില്‍ രണ്ടു ദിവസമായി നടത്തിയ പഴയകാല ദിനപത്രങ്ങളുടെ പ്രദര്‍ശനം സമാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ റഷീദിന്റെ ശേഖരത്തിലൂടെ 2000 ത്തിലധികം…

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അശരണര്‍ക്ക് കൈത്താങ്ങാകുന്ന പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. സാമൂഹിക സുരക്ഷാമിഷന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ ധനവിനിയോഗവും ഗുണഭോക്താക്കളുടെ വിവരവും സംബന്ധിച്ച്…

ഇടുക്കി ജില്ലയെ ബാലസൗഹൃദ പദവിയിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതിയുടെയും തൃശൂര്‍ കിലയുടെയും ആഭിമുഖ്യത്തില്‍ ശില്‍പപശാല നടത്തി. ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പല്‍…

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ജിഎന്‍എം ഡയാലിസിസ്…