പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്‌സ്, എൻ.സി.സി ക്വാട്ടയിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 17 ന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക്കിൽ നടക്കും. അപേക്ഷ നൽകി സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org  ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒൻപതിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക്ക് ഓഡിറ്റോറിയത്തിൽ എത്തണം.