സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ റേഡിയോ കേരളയ്ക്കാവും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ജില്ലകളിലെ വികസനവുമെല്ലാം പൊതുജനങ്ങളിലെത്തിക്കാൻ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, റേഡിയോ കേരളയ്ക്ക്…

തിരുവനന്തപുരം നഗരൂർ പഞ്ചായത്തിലെ സ്വന്തം പുരയിടത്തിൽ കണ്ടെത്തിയ പുരാതന ചെമ്പുനാണയങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ മുൻ പഞ്ചായത്ത് മെമ്പർ ബി. രന്താകരൻ പിള്ളയെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാടയണിയിച്ച് അനുമോദിച്ചു.…

മലയാളകവിതയെ പുതുവഴികളിലേക്ക് കൈപിടിപ്പിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. ജ്ഞാനപീഠം നേടുന്ന…

തുളുമണ്ണില്‍ വിരുന്നെത്തിയ കൗമാര കലാവസന്തത്തിന്റെ ഉദ്ഘാടന ചടങ്ങിനെ വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ഉജ്വലമാക്കിയത് ഇവരാണ്. അധ്യാപകരായ എ.വി ബീനയും യു.കെ അഷറഫും ആണ് ആ പ്രതിഭകള്‍. മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടക്കം 100…

കലോത്സവ ഉദ്ഘടന വേദിയിലെ ആദ്യ മത്സരയിനത്തിന് പുറപ്പെട്ട വിദ്യാര്‍ത്ഥിനി കാഞ്ഞങ്ങാട് സൗത്തില്‍ രൂപപ്പെട്ട ഗതാഗത കുരുക്കില്‍ അകപ്പെട്ടപ്പോള്‍ സഹായവുമായി എത്തി പിങ്ക് പോലീസ്.  പ്രധാനവേദിയായ കുഞ്ഞിരാമന്‍ നായര്‍ വേദിയിലെ ആദ്യ ഇനമായ  ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ…

സപ്തഭാഷാ ഭൂമിയിലെ കലോത്സവ നഗരിയിലെ ഉദ്ഘാടന ചടങ്ങിനെ പ്രൗഢ ഗംഭീരമാക്കി സ്വാഗതം ഗാനം. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ നാട്ടില്‍ വിരുന്നെത്തിയ കലാ മാമങ്കത്തിന് സ്വാഗതമേകിയത് മഹാകവി കുട്ടമത്തിന്റെ ചെറുമകന്‍ കെ.വി. മണികണ്ഠദാസ് രചിച്ച…

60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തുളുമണ്ണില്‍ പ്രൗഢഗംഭീരമായ തുടക്കം. കാസര്‍കോടിന്റെ കലാവൈവിധ്യങ്ങളായ യക്ഷഗാനവും 'അലാമിക്കളിയും' പൂരക്കളിയും  ചുവട് വെച്ച് സ്വാഗത ഗാനത്തിന് ശേഷം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം നടന്നു.ജില്ലയുടെ സ്വന്തം മന്ത്രിയായ റവന്യൂ…

നവംബർ 28 മുതൽ ഡിസംബർ ഒന്നു വരെ കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവം ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. രജിസ്‌ട്രേഷൻ മുതൽ…

മുളയിലും തടിയിലും വാഴനാരിലും തീർത്ത കരകൗശല ഉല്പന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവയുടെ വേറിട്ട പ്രദർശനത്തിന്റെ വേദിയായി തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനം. കേരള കരകൗശല വികസന കോർപ്പറേഷന്റെ പ്രധാന വിപണന യൂണിറ്റായ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന്റെ…

സാഹിത്യകാരൻ മാത്യു എം. കുഴിവേലിയുടെ സ്മരണാർഥം തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശാരദാ സമ്പത്ത് പ്രകാശനം ചെയ്തു. ഒ. രാജഗോപാൽ എം.എൽ.എ ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ എം.പി സി.പി നാരായണൻ…