കാസർഗോഡ്: സംസ്ഥാനത്ത് ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി തെരഞ്ഞെടുത്ത മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും, പഞ്ചായത്തില്‍ 100 ശതമാനം വിജയം കൈവരിച്ച പൊതുവിദ്യാലയങ്ങളെയും മടിക്കൈ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ജില്ലാ കോവിഡ് സ്‌പെഷൽ…

കാസര്‍കോട്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, സെക്രട്ടറിയായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കാസര്‍കോട്…

കാസർഗോഡ്: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കുട്ടികള്‍ക്കായി നല്‍കി വരുന്ന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം. സാമൂഹ്യ തിന്മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍…

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്,ദേശീയാരോഗ്യദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആശ പ്രവര്‍ത്തക്കക്കായി ജില്ലാതല വെബിനാര്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെആര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ…

കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 139 പേരെ അറസ്റ്റ് ചെയ്യുകയും 354 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 2074 പേര്‍ക്കെതിരെയും…

ജില്ലാ ഭരണസംവിധാനത്തിന്റെ നിര്‍ദേശ പ്രകാരം കാഞ്ഞങ്ങാട് നഗരത്തില്‍ മൊബൈല്‍ കോവിഡ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മെഗാ ടെസ്റ്റ് ക്യാമ്പില്‍ 255 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

കിണ്ണിങ്ങര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തല്‍ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 30 ന് രാവിലെ 10 മുതല്‍ 11 വരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

കാസര്‍കോട് ജില്ലയില്‍ 929 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 753 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7001 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയര്‍ന്നു.…

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04998 275099

കാസർഗോഡ്: ജില്ലയില്‍ കോവിഡ് പരിശോധന നിരക്ക് കുറവും ഉയര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളതുമായ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക സംയുക്ത നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഈ പ്രദേശങ്ങളില്‍ പരിശോധന കുറയുന്നതിനുള്ള കാരണം കണ്ടെത്താന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…