എറണാകുളം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ പലകാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും സീനിയോറിറ്റി നഷ്ടപ്പെട്ട് റീ-രജിസ്റ്റർ ചെയ്തവർക്കും അസൽ രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം. 2000 ജനുവരി ഒന്നുമുതൽ…

കേരള പബ്ലിക് സർവീസ് കമ്മിഷൻ കോട്ടയം ജില്ലാ ഓഫീസിൽ 50 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സി. ചെയർമാൻ ഡോ.എം. ആർ. ബൈജു നിർവഹിച്ചു. ഇന്ത്യയിലെ മറ്റു പബ്ലിക് സർവീസ്…

കോട്ടയം: ആരോഗ്യ കേരളത്തിന് കീഴിൽ ഒഴിവുള്ള ജൂനിയർ കൺസൾട്ടന്റ് (എം ആൻഡ് ഇ), ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. എം.പി.എച്ച്. ബിരുദത്തോടു കൂടിയ ബി.ഡി.എസ്./ ബി.എസ്‌സി നഴ്സിംഗ് (റഗുലർ), എം.പി.എച്ച്. ബിരുദത്തോടു കൂടിയ…

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളിലായി 6017 പക്ഷികളെ ദയാവധം നടത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ 133 താറാവുകളെയും 156 കോഴികളെയും, നീണ്ടൂര്‍ പഞ്ചായത്തില്‍ 2753 താറാവുകളെയും ആര്‍പ്പൂക്കരയില്‍ 2975 താറാവുകളെയുമാണ് ദയാവധം…

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഡിസംബർ 26 മുതൽ 31 വരെ മൂന്ന് ഘട്ടങ്ങളായാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 140 സ്‌കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ്…

'നിറവ്' പദ്ധതി ഒരു നാടിന്റെ കാർഷിക സംസ്‌കാരത്തിന്റെ അടയാളമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച 'നിറവ്' പദ്ധതിയുടെ രണ്ടാംഘട്ടം വൈക്കം…

മത്തി മുതൽ ബീൻസു വരെയുള്ള കിടിലൻ അച്ചാറുകളുടെ വിപുലമായ ശേഖരം വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ് നാഗമ്പടത്തു നടക്കുന്ന ദേശീയ സരസ് മേള. പത്തു സംസ്ഥാനങ്ങളിലെയും കേരളത്തിലെ 14 ജില്ലകളിലെയും രുചിവൈവിധ്യം നിറഞ്ഞ അച്ചാറുകളാണുള്ളത്. അച്ചാറുകൾ രുചിച്ച് നോക്കി…

പായസങ്ങളിലെ റാണിയായ ഉത്തരാഖണ്ഡ് സ്പെഷ്ൽ ഖീർ പായസം രുചിച്ചിട്ടുണ്ടോ. ഖീറും പഞ്ചനക്ഷത്രവുമടക്കം വ്യത്യസ്ത പായസങ്ങൾ ഒരുക്കിയിരിക്കുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഫുഡ് കോർട്ടുകൾ. ഉത്തരാഖണ്ഡിൽ നിന്നുള്ള ജംഗർ അരിയും ഡ്രൈഫ്രൂട്ട്സും മത്തങ്ങയും ചേർത്ത്…

കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ സരസ് മേളയുടെ സംഘാടക മികവ് അറിയാൻ അസിസ്റ്റന്റ് കളക്ടർമാരുടെ സംഘമെത്തി. കേരള കേഡറിലുള്ള എട്ട് അസിസ്റ്റന്റ് കളക്ടർമാരാണ് ഇന്നലെ മേളയുടെ സ്റ്റാളുകളും ഭക്ഷ്യമേള സ്റ്റാളുകളും സന്ദർശിച്ചത്. തിരുവനന്തപുരത്തെ…

തടിയിലും പഞ്ഞിയിലുമുള്ള കുഞ്ഞി കളിപ്പാട്ടങ്ങളുടെയും പാവകളുടെയും ലോകം തീർക്കുകയാണ് നാഗമ്പടം മൈതാനിയിലെ കുടുംബശ്രീ ദേശീയ സരസ് മേള. ആന്ധ്രാ പ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭക യൂണിറ്റുകൾ നിർമ്മിച്ച തടി പാവകളും പഞ്ഞി…