പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ വിതരണത്തിനുള്ള പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു സാഹചര്യം ഉണ്ടാകരുതെന്ന്  തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  അതേസമയം അര്‍ഹരായ ഒരാളും…

മലപ്പുറം ജില്ലയിലെ നെടുങ്കയം ഗവ. ടിമ്പര്‍ സെയില്‍സ് ഡിപ്പോ ആഗസ്റ്റ് ഏഴിന് അര്‍ധരാത്രിയോടെ കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങി പോകുകകയുണ്ടായി. പാലക്കാട് സെയില്‍സ് ഡിവിഷന്റെ കീഴിലാണ് ഈ ഡിപ്പോ. ഡിപ്പോ ഓഫീസിനകത്തും മറ്റു…

'നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതില്‍ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ'. കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറയുന്നു. മകന്‍ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരുപങ്ക്…

സന്നദ്ധപ്രവര്‍ത്തകര്‍ക്ക്  0495 2373900, 2375300 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം പ്രളയജലത്തില്‍പ്പെട്ടു ചളിയും മാലിന്യവും നിറഞ്ഞ വീട്. എന്ത് ചെയ്യും എന്നു ഓര്‍ത്തു പകച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക്  സഹായഹസ്തവുമായി കാത്തിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.…

ദത്തെടുക്കലിന് നിയമതടസമാണെങ്കിലും മനുഷയ്ക്ക് വീടൊരുങ്ങും; ജിജു ജേക്കബിന്റെ കാരുണ്യത്തിലൂടെ. വ്യാഴാഴ്ച കോഴിക്കോട് കലക്ട്രേറ്റിലെത്തിയ ജിജു ജേക്കബ് മനുഷക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് എഴുതി നല്‍കി. സ്ഥലം ലഭിക്കുന്ന…

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ…

കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വ്വീസുകൾ പുനരാരംഭിച്ചു. തൃശൂര്‍ - എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസുണ്ട്.

ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. മാവൂർ, ചാത്തമംഗലം, നല്ലളം, അരീക്കോട് കുണ്ടായിത്തോട്, വേങ്ങേരി, ഒളവണ്ണ, പെരുവയൽ, പൂളക്കോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉള്ളത്. ഇതിൽ മാവൂർ, വേങ്ങേരി, ഒളവണ്ണ ഭാഗങ്ങളിൽ…

കോഴിക്കോട് ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി വെള്ളക്കെട്ട് ഉണ്ടാകുന്ന പലസ്ഥലങ്ങളിലും കേന്ദ്ര സേന, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നു. നേവി സംഘം ജില്ലയിലെത്തി. കോഴിക്കോട് താലൂക്കിൽ 10 അംഗ നേവി സംഘവും 23 അംഗം എൻഡിആർഎഫ്…

മരുതിലാവില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്‌റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും 30 അംഗ സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് ഇവിടെനിന്ന് 5 കുടുംബങ്ങളെ എംഇഎസ് ഫാത്തിമറഹിം സ്‌കൂളിലെ ക്യാമ്പിലേക്ക്…