തസ്തികകൾ സംബന്ധിച്ച വിവരങ്ങൾ, ചോദ്യാവലിയോടുളള പ്രതികരണം എന്നിവ അറിയിക്കുന്നതിനും നിവേദനങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പ് തലവൻമാർ, സർവീസ് സംഘടനകൾ, പൊതുജനങ്ങൾ എന്നിവർക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ അനുവദിച്ച സമയപരിധി മാർച്ച് 21ന് വൈകിട്ട് അഞ്ചു…

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഉത്തരവിറങ്ങി.അപേക്ഷകർ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നീ സംവരണ വിഭാഗത്തിൽപ്പെടാത്തവരായിരിക്കണം.…

വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടിയിൽ അപേക്ഷാതിയതിയും, അപേക്ഷ ബന്ധപ്പെട്ട കാര്യാലയത്തിൽ ലഭ്യമായ തിയതിയും വ്യക്തമായി രേഖപ്പെടുത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ നൽകിയ കത്ത് പ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്. വിവരാവകാശ മറുപടിയിൽ…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഫെബ്രുവരി 11ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…

കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ പേര് ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരംകുളം എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവായി.

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശ അംഗീകരിച്ച് പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല, വെള്ളാള, കാർകാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവായി. 1958ലെ കേരള…

പ്രകൃതി ദുരന്തങ്ങളിലും പ്രാദേശിക പ്രതിസന്ധികളിലും സഹായത്തിനായി സമൂഹിക സന്നദ്ധ സേന രൂപീകരിച്ച് ഉത്തരവായി. അടുത്ത മഴക്കാലത്തിന് മുൻപ് 3,40,000 പേരുള്ള സന്നദ്ധ സേന പരിശീലനം പൂർത്തിയാക്കും. സംസ്ഥാനത്തെ നൂറ് പേർക്ക് ഒരാളെന്ന നിലയിലാണ് സേനയുടെ…

സർക്കാരിനെതിരെ ഹൈക്കോടതി, സുപ്രീം കോടതി, കീഴ്‌ക്കോടതികൾ ട്രിബ്യൂണലുകൾ എന്നിവിടങ്ങളിൽ ഫയൽ ചെയ്യപ്പെടുന്നവയിൽ വിധി പ്രസ്താവിച്ച കേസുകളിൽ ഇവ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകരുതെന്ന് ധനകാര്യവകുപ്പ് നിർദേശിച്ചു. വിധി സമയബന്ധിതമായി നടപ്പാക്കാത്തതുവഴി സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം…

സർക്കാർ വകുപ്പുകളിലും വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലും കാലാനുസൃതമായി ഭേദഗതി ചെയ്ത നിയമങ്ങൾ/ചട്ടങ്ങൾ എന്നിവയ്ക്കനുസൃതമായി വിവിധ ആവശ്യങ്ങൾക്കുളള അപേക്ഷാ ഫോറങ്ങൾ ലളിതമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദ്ദേശം നൽകി. സങ്കീർണമായ അപേക്ഷ ഫോമുകൾ…

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് & ആർട്‌സിന്റെ പുതിയ ഡയറക്ടറായി ശങ്കർ മോഹൻ നിയമിതനായി. ദീർഘകാലം ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിന്റെ സീനിയർ…