കൽപ്പറ്റ നഗരസഭ പരിധിയിൽ പരസ്യബോർഡുകൾ/ ബാനറുകൾ/ ഹോർഡിങുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ച് കൗൺസിൽ അംഗീകരിച്ച ബൈലോയും പരസ്യ/ ലൈസൻസ് ഫീ നിരക്കും പ്രസിദ്ധീകരിച്ചു. നഗരസഭ കാര്യാലയം, കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ വില്ലേജ് ഓഫീസ്,…

ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം മാർച്ച് ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ എ.ആർ അജയകുമാർ അധ്യക്ഷത വഹിക്കും.

വെള്ളമുണ്ട ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാഫോറം കൽപ്പറ്റ ഗവ. ഐടിഐയിൽ ലഭിക്കും. മാർച്ച് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04936 205519.

കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടാൻ വോളന്റിയർമാരെ നിയോഗിക്കുന്നു.വയനാട് ജില്ലയിൽ കാട്ടുതീ തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. എങ്കിലും കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കേണ്ടതുണ്ട്.…

സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി ബീച്ചില്‍ ഒരുക്കിയ ഉല്‍പന്ന പ്രദര്‍ശന വാണിജ്യമേള തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 150 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ 70ഓളം…

പ്രളയത്തിൽ പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകളുടെ പട്ടിക അതത് ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലഭിക്കും. പട്ടികയിന്മേലുള്ള അപ്പീലുകൾ ജനുവരി 10 വരെ ജില്ലാ കളക്ടർക്ക് നൽകാം. അതിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ബില്‍ഡിംഗ് പെര്‍മിറ്റ്, ലൈസന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പുകല്പ്പിക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10 മുതല്‍ അദാലത്ത് നടക്കും.

സുല്‍ത്താന്‍ബത്തേരി നഗരസഭ പരിധിയിലുള്ള സ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പരസ്യ ബോര്‍ഡുകളും രണ്ടുദിവസത്തിനുള്ളില്‍ നീക്കംചെയ്യണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

പുളിയാര്‍മല ഗവ. യു.പി സ്‌കൂളില്‍ ഒഴിവുള്ള ഹിന്ദി പാര്‍ട്ട് ടൈം അദ്ധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ പത്തിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്പീരിയന്‍സ്…

വയനാട്: പനമരം പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളണ്ടിയേഴ്‌സിനെ ആവശ്യമുണ്ട്.'റീബില്‍ഡ് കേരള' ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. സന്നദ്ധരായ ആന്‍ഡ്രോയിഡ് മൊബൈല്‍ സ്വന്തമായുള്ള വളണ്ടിയേഴ്‌സ് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍-04935 220772,…