കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാർപ്പിച്ചു. 203 ദുരിതാശ്വാസ ക്യാംപുകളിലായാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. കനത്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ 32 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു. പത്തനംതിട്ട ജില്ലയിലാണു കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നത്. 70 ക്യാംപുകളിലായി 793 കുടുംബങ്ങളിലെ 2702 കുടുംബങ്ങളെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചത്. കോട്ടയത്ത് 69 ദുരിതാശ്വാസ ക്യാംപുകളിലായി 675 കുടുംബങ്ങളിലെ 2133 പേരെ…

ജില്ലയില്‍ കാലവര്‍ഷത്തില്‍ 27 വീടുകള്‍ക്ക് ഭാഗികമായ നാശമുണ്ടായി. പ്രാഥമിക കണക്കെടുപ്പില്‍ 9.4 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശവുമുണ്ടായി. നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയില്‍ നിന്നും 9 കുടുംബങ്ങളിലെ 26 പേര്‍ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍…

മഴക്കെടുതിയുമായ് ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല എം.എല്‍.എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിരമായി പരിഹരിക്കുന്നതിനുമായാണ് കൊയിലാണ്ടി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികള്‍,…

* പരമ്പരാഗതമായ മെയിന്‍ സ്വിച്ചിന് പകരം എം.സി.ബി (മിനിയേച്ചര്‍ സര്‍ക്കീട്ട് ബ്രേക്കര്‍) ഉപയോഗിക്കുക * മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. * ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ…

*ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം, ഒരാൾക്ക് ചുമതല *ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങിയവർ ഡോക്സിസൈക്ലിൻ കഴിക്കണം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പകർച്ചപ്പനികൾ…

ജില്ലയില്‍ വരുന്ന മൂന്ന്‌ ദിവസങ്ങളില്‍ അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള…

സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളും, മരച്ചില്ലകളും മുറിച്ചു മാറ്റാനുള്ള പൂർണ ഉത്തരവാദിത്വം സ്ഥലഉടമക്കും, സ്വകാര്യസ്ഥാപനങ്ങൾക്കുമാണെന്നും ഈ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാവിധ അപകടങ്ങൾക്കുമുള്ള ഉത്തരവാദിത്തവും ബാധ്യതയും അതതു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി…

*പനി നിസാരമായി കാണരുത്, ചികിത്സ തേടുക *'മാരിയില്ലാ മഴക്കാലം' ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ…

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഏപ്രിൽ 25 ന് എറണാകുളം, ഇടുക്കി, 26 ന് പത്തനംതിട്ട, എറണാകുളം, 27 ന്…

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന 'മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിന്…