കാസര്‍കോട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസറുടെ ഒഴിവുണ്ട്. നിയമ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 2021 ജനുവരി 10 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍ ഡി ബ്ലോക്ക്, രണ്ടാം നില, പി.ഒ വിദ്യാനഗര്‍ കാസര്‍കോട് 671123 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോം http://wcd.kerala.gov.in/ ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256990