ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി, ടര്‍ണര്‍, ഹോര്‍ട്ടി കള്‍ച്ചര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരും ഇന്‍ഡക്സ് മാര്‍ക്ക് 170 ന് മുകളിലുളളവരുമായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈ മാസം എട്ടിന് 11 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. മുമ്പ് വിളിച്ചപ്പോള്‍ അഡ്മിഷന് വരാന്‍ സാധിക്കാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0479 2452210, 0479 2453150.
