തിരുവനന്തപുരം: അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡുമായി സഹകരിച്ച് ജില്ലയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു. സംസ്ഥാന, ദേശീയ പാതകള്‍, എം.സി റോഡ് ഉള്‍പ്പടെയുള്ള പ്രധാന റോഡുകള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. കുറഞ്ഞത് അഞ്ചു സെന്റ് സ്ഥലമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാം. പ്രധാന റോഡിന്റെ അരികില്‍ അഞ്ചുമുതല്‍ പത്തു സെന്റ് സ്ഥലം പത്തു വര്‍ഷത്തേക്കു അനെര്‍ട്ടിനു നല്കിയാല് ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.70 രൂപ നിരക്കില്‍ സ്ഥല വാടക ലഭിക്കും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഇത്തരത്തില്‍ പ്രയോജനപ്പെടുത്താനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119401.
