എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ കണയന്നൂർ, കൊച്ചി താലൂക്കിന് കീഴിലുള്ള കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്തത്. കണയന്നൂർ കാക്കനാട് വില്ലേജിൽ ഒരാൾക്കാണ് പട്ടയം വിതരണം ചെയ്തത്. കൂടാതെ നാല് പേർക്ക് പട്ടയം വിതരണം ചെയ്യുന്നതിന് പതിവുത്തരവായിട്ടുണ്ട്. കൊച്ചി താലൂക്കിൽ നാല് കുടുംബങ്ങൾക്ക് എൽ.എ പട്ടയവും 25 കുടുംബങ്ങൾക്ക് ഇനാം പട്ടയവും വിതരണം ചെയ്തു.

2 കുടുംബങ്ങൾക്ക് കൈവശ രേഖ വിതരണം ചെയ്തു. കൂടാതെ 30 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യാൻ പതിവുത്തരവായിട്ടുണ്ട്. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ജോൺ ഫെർണാണ്ടസ് എം എൽ എ , കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ അൻസിയാ കൗൺസിലർമാരായ വി എ ശ്രീജിത്ത്, റഫീഖ് മരക്കാർ എന്നിവരാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.